റെയ്ഡിനെത്തിയ ഡിഎസ്പിയെ ക്വാറി മാഫിയ ട്രക്ക് കയറ്റിക്കൊന്നു

അനധികൃത ഖനനം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം
കൊല്ലപ്പെട്ട ഡിഎസ്പി സുരേന്ദ്രസിങ്ങ്‌
കൊല്ലപ്പെട്ട ഡിഎസ്പി സുരേന്ദ്രസിങ്ങ്‌

ചണ്ഡിഗഡ്: ഹരിയാനയില്‍ ഡിഎസ്പിയെ ക്വാറി മാഫിയാ സംഘം ട്രക്ക് കയറ്റി കൊലപ്പെടുത്തി. ഡിഎസ്പി സുരേന്ദ്രസിങ്ങാണ് കൊല്ലപ്പെട്ടത്. അനധികൃത ഖനനം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം. സുരേന്ദ്രസിങ്ങ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സുരേന്ദ്രസിങ്ങിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധനയ്ക്കായി എത്തിയത്. അതിനിടെ ഒരു ട്രക്ക് കല്ലുമായി പോകുമ്പോള്‍ റോഡില്‍ കയറി നിന്ന് വാഹനം നിര്‍ത്താന്‍ ഡിഎസ്പി ആവശ്യപ്പെട്ടു.  ഡ്രൈവര്‍ വാഹനം നിര്‍ത്താതെ അദ്ദേഹത്തിന് മുകളിലൂടെ ഓടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ജില്ലയിലെ പ്രധാന പൊലീസ് ഉദ്യേഗസ്ഥരെല്ലാം സ്ഥലത്ത് എത്തിയിട്ടുണ്ട്.

സുരേന്ദ്രസിങ്ങ് ബിഷ്ണോയി ഈ വര്‍ഷം വിരമിക്കാനിരിക്കെയായിരുന്നു അപകടം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com