പിഞ്ചുകുഞ്ഞിനോട് അമ്മയുടെ ക്രൂരത, ചതുപ്പിലേക്ക് വലിച്ചെറിഞ്ഞു; ചെരുപ്പ് കൊണ്ട് തല്ലി, കേസ് 

ഉത്തര്‍പ്രദേശില്‍ ഒരു വയസ് മാത്രമുള്ള പിഞ്ചുകുഞ്ഞിനോട് ക്രൂരത
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒരു വയസ് മാത്രമുള്ള പിഞ്ചുകുഞ്ഞിനോട് ക്രൂരത. പെണ്‍കുഞ്ഞിനെ എറിയുകയും ചെരിപ്പ് ഉപയോഗിച്ച് തല്ലുകയും ചെയ്ത അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

കുഞ്ഞിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെയാണ് പുറത്തുവന്നത്. കുഞ്ഞിനെ അമ്മ ചതുപ്പിലേക്ക് എറിയുന്നത് വീഡിയോയില്‍ വ്യക്തമാണ്.  ചതുപ്പില്‍ നിന്ന് വീടിന് മുന്നിലുള്ള കോണ്‍ക്രീറ്റ് തറയിലേക്ക് നിരങ്ങിയെത്തിയ കുഞ്ഞിനെ ചെരുപ്പ് ഉപയോഗിച്ച് തുടര്‍ച്ചയായി തല്ലിയതായും പൊലീസ് പറയുന്നു.

ജസ് രൂപ് നഗര്‍ ഗ്രാമത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ബാലനീതി നിയമത്തില്‍ ക്രൂരതയ്‌ക്കെതിരായ 75-ാം വകുപ്പ് അനുസരിച്ചാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com