നടി അർപ്പിത മുഖർജിയുടെ നാലാമത്തെ വസതിയിലും പരിശോധന

ബുധനാഴ്ച, കൊൽക്കത്തയിലെ ബെൽഗാരിയ ഏരിയയിലുള്ള അർപ്പിതയുടെ ഒരു ഫ്ലാറ്റിൽ നിന്ന് ഇഡി 29 കോടി രൂപയും അഞ്ച് കിലോ സ്വർണാഭരണങ്ങളും കണ്ടെടുത്തിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊൽക്കത്ത: അധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ടു നടി അർപ്പിത മുഖർജിയുടെ നാലാമത്തെ വസതിയിലും പരിശോധന നടത്തി 
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്ത ബംഗാൾ മുന്‍ മന്ത്രി പാർഥ ചാറ്റർജിയുടെ സഹായിയാണ് അർപ്പിത. നടിയുടെ കൊൽക്കത്തയിലെ ചിനാർ പാർക്കിലെ ഫ്ലാറ്റിലാണ് ഇ‍ഡിയുടെ പരിശോധന. 

ബുധനാഴ്ച, കൊൽക്കത്തയിലെ ബെൽഗാരിയ ഏരിയയിലുള്ള അർപ്പിതയുടെ ഒരു ഫ്ലാറ്റിൽ നിന്ന് ഇഡി 29 കോടി രൂപയും അഞ്ച് കിലോ സ്വർണാഭരണങ്ങളും കണ്ടെടുത്തിരുന്നു. നേരത്തേ മറ്റൊരു ഫ്ലാറ്റിൽ നിന്ന് 21 കോടി രൂപയും വിദേശ കറൻസിയും രണ്ട് കോടി രൂപയുടെ സ്വർണവും കണ്ടെടുത്തു. രണ്ട് ഫ്ലാറ്റുകളിൽ നിന്നുമായി 50 കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തത്. ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്.

ജൂലൈ 23നാണ് പാർഥ ചാറ്റർജിയെയും അർപ്പിത മുഖർജിയെയും ഇഡി അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പാർഥ ചാറ്റർജിയെ മന്ത്രിസ്ഥാനത്തു നിന്നു പുറത്താക്കി. പിന്നാലെ, തൃണമൂൽ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ് തുടങ്ങിയ പാർട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com