വീണ്ടും സസ്‌പെന്‍ഷന്‍; മൂന്ന് രാജ്യസഭാ എംപിമാര്‍ക്കെതിരെ കൂടി നടപടി; സസ്‌പെന്‍ഷനിലായവരുടെ എണ്ണം 27 ആയി

നേരത്തെ സസ്‌പെന്‍ഷനിലായ എംപിമാര്‍ പാര്‍ലമെന്റ് വളപ്പിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ 50 മണിക്കൂര്‍ നീണ്ട ധര്‍ണ തുടരുകയാണ്
രാജ്യസഭ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്
രാജ്യസഭ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്

ന്യൂഡല്‍ഹി: സഭാ ചട്ടങ്ങള്‍ ലംഘിച്ചു എന്നാരോപിച്ച് രാജ്യസഭയിലെ മൂന്ന് എംപിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. ആം ആദ്മി പാര്‍ട്ടി എംപിമാരായ സുശീല്‍ കുമാര്‍ ഗുപ്ത, സന്ദീപ് കുമാര്‍ പാഠക്, സ്വതന്ത്രനായ അജിത് കുമാര്‍ ബോയ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രാജ്യസഭ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ് ആണ് നടപടി പ്രഖ്യാപിച്ചത്. ഇതോടെ പാര്‍ലമെന്‍രില്‍ നടപടി നേരിട്ട എംപിമാരുടെ എണ്ണം 27 ആയി.

സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു, സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി, സഭാനാഥനോടും സഭയോടും അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ പെരുമാറി, സഭയുടെ ചട്ടങ്ങള്‍ ലംഘിക്കുന്ന തരത്തില്‍ പ്രതിഷേധിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് നടപടി. രാജ്യസഭയിലെ 23 എംപിമാരെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ലോക്‌സഭയിലെ നാലു എംപിമാരെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

ജിഎസ്ടി നിരക്ക് വര്‍ധന, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റില്‍ പ്രതിഷേധിച്ചത്. അതിനിടെ നേരത്തെ സസ്‌പെന്‍ഷനിലായ എംപിമാര്‍ പാര്‍ലമെന്റ് വളപ്പിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ 50 മണിക്കൂര്‍ നീണ്ട ധര്‍ണ തുടരുകയാണ്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ബഹുഭൂരിപക്ഷം സമയവും ബഹളത്തെത്തുടര്‍ന്ന് നഷ്ടമായിരുന്നു. പ്രതിപക്ഷം പാര്‍ലമെന്റില്‍ ചര്‍ച്ചയില്‍ നിന്നും ഒളിച്ചോടുകയാണെന്ന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി കുറ്റപ്പെടുത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com