'രാഷ്ട്രപത്‌നി' പരാമര്‍ശം വിവാദത്തില്‍; രാഷ്ട്രപതിയെ അപമാനിച്ചെന്ന് ബിജെപി; പാര്‍ലമെന്റില്‍ ബഹളം; നാക്കുപിഴയെന്ന് കോണ്‍ഗ്രസ്

പരാമര്‍ശം തെറ്റാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു
'രാഷ്ട്രപത്‌നി' പരാമര്‍ശം വിവാദത്തില്‍; രാഷ്ട്രപതിയെ അപമാനിച്ചെന്ന് ബിജെപി; പാര്‍ലമെന്റില്‍ ബഹളം; നാക്കുപിഴയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കോണ്‍ഗ്രസ് നേതാവ് രാഷ്ട്രപത്‌നി എന്നു വിളിച്ചതിനെച്ചൊല്ലി വിവാദം. കോണ്‍ഗ്രസ് ലോക്‌സഭ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് കഴിഞ്ഞദിവസം ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപത്‌നി എന്നു വിളിച്ചത്. വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച ബിജെപി, കോണ്‍ഗ്രസ് രാഷ്ട്രപതിയെ അപമാനിച്ചു എന്നാരോപിച്ച് ഇരുസഭകളിലും ബഹളം വെച്ചു. കോണ്‍ഗ്രസിന്റെ ആദിവാസി- ദളിത് പ്രേമം കപടമാണെന്ന് വ്യക്തമായതായും, സോണിയാഗാന്ധി മാപ്പുപറയണമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. 

പരാമര്‍ശം ആദിവാസി വിരുദ്ധവും സ്ത്രീ വിരുദ്ധവും ലൈംഗികചുവയോടെയുള്ളതുമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. രാഷ്ട്രപതിയെ അവഹേളിച്ചതില്‍ സോണിയാഗാന്ധി പരസ്യമായി മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും ആവശ്യപ്പെട്ടു. പരാമര്‍ശം തെറ്റാണെന്ന് രാജ്യസഭ അധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. ഭരണപക്ഷത്തെ ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവെച്ചു.

തനിക്ക് സംഭവിച്ച നാക്കുപിഴയാണ് ആ പരാമര്‍ശമെന്ന് അധീര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി. തനിക്ക് ഒരു പിഴവുപറ്റി. പക്ഷെ മാപ്പുപറയേണ്ട കാര്യമില്ല. വിലക്കയറ്റം അടക്കമുള്ള വിഷയത്തില്‍ പ്രതിരോധത്തിലായ സര്‍ക്കാരിന് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നത്. ഇതിന്റെ പേരില്‍ തൂക്കിലേറ്റണമെങ്കില്‍ തൂക്കിലേറ്റാമെന്നും അധീര്‍ രഞ്ജന്‍ ചൗധരി അഭിപ്രായപ്പെട്ടു. വിഷയത്തില്‍ അധീര്‍ രഞ്ജന്‍ ചൗധരി മാപ്പുപറഞ്ഞതായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com