വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം തകര്‍ന്ന് വീണു; രണ്ട് പൈലറ്റുമാര്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th July 2022 06:19 AM  |  

Last Updated: 29th July 2022 06:22 AM  |   A+A-   |  

mig_21_crash

 

ജയ്പുര്‍: രാജസ്ഥാനിൽ  ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് വീണു. രണ്ട് പൈലറ്റുമാർ മരിച്ചു.  രാജസ്ഥാനിലെ ബാര്‍മറിന് സമീപമാണ് അപകടമുണ്ടായത്.  മിഗ്-21 യുദ്ധവിമാനമാണ് തകര്‍ന്ന് വീണത്. 

ബാർമർ ജില്ലയിലെ ഭീംദ ഗ്രാമത്തിൽ അരകിലോമീറ്റർ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ബൈതു മേഖലയിൽ ഒരു യാത്രയിക്കിടെയാണ് സംഭവം.

വിമാനം തകര്‍ന്നതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിമാനത്തിന്റെ ഭാഗങ്ങളിലും പ്രദേശത്തും തീപടര്‍ന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

മംഗളൂരുവില്‍ യുവാവിനെ വെട്ടിക്കൊന്നു; ആക്രമിച്ചത് കാറിലെത്തിയ അജ്ഞാത സംഘം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ