പെണ്‍കുട്ടികളെ പ്രസവിച്ചു; യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവും ബന്ധുക്കളും; രഹസ്യ ഭാഗത്ത് മരത്തിന്റെ വടി കുത്തിയിറക്കി; ഗുരുതരം

ഭര്‍തൃ വീട്ടുകാര്‍ തന്നെ പട്ടിണിക്കിട്ടിട്ടുണ്ടെന്നും യുവതി ആരോപിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ലഖ്നൗ: പെണ്‍കുട്ടികളെ പ്രസവിച്ചതിന്റെ പേരില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവും ബന്ധുക്കളും. ഉത്തര്‍പ്രദേശിലെ മഹോബയിലാണ് സംഭവം. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

രണ്ട് പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയതിനാണ് ഇവരെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. യുവതിക്ക് ഏഴും രണ്ടും വയസുള്ള പെണ്‍കുട്ടികളാണ് ഉള്ളത്. 

'മകനെ ജന്മം നല്‍കിയില്ലെന്ന് ആരോപിച്ച് എന്റെ ഭര്‍ത്താവും ബന്ധുക്കളും എന്നെ ക്രൂരമായി പീഡിപ്പിച്ചു. രണ്ടാമത്തെ പെണ്‍കുട്ടി ജനിച്ചതോടെയാണ് ഉപദ്രവം കൂടിയത്' - യുവതി പറഞ്ഞു.

ഭര്‍ത്താവ് മരത്തിന്റെ വടി യുവതിയുടെ രഹസ്യ ഭാഗത്ത് കുത്തിയിറക്കിയതായും ആരോപണമുണ്ട്. ഭര്‍തൃ വീട്ടുകാര്‍ തന്നെ പട്ടിണിക്കിട്ടിട്ടുണ്ടെന്നും യുവതി ആരോപിച്ചു. 

രണ്ട് സ്ത്രീകള്‍ യുവതിയെ മര്‍ദ്ദിക്കുന്നതും ആ സമയം വേദനകൊണ്ട് കരയുന്ന യുവതി വെറുതെ വിടാന്‍ അപേക്ഷിക്കുന്നതും വീഡിയോയിലുണ്ട്. 31കാരിയായ യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മഹോബ പൊലീസ് സൂപ്രണ്ട് സുധ സിങ് വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

സുപ്രീം കോടതി
Muhammed Ajmal, Treesa Jolly
DMK Mouthpiece Murasoli Editorial Tamil Nadu CM Vijay Actress Trisha Krishnan Independence Day Fort St George Front Row Salute
Nearly 1.95 lakh state-backed content blocking orders were issued to Instagram, Facebook, and YouTube via the MHA Sahyog porta
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com