ബീച്ചില്‍ വിശ്രമിക്കാനെത്തിയ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2022 08:13 AM  |  

Last Updated: 07th June 2022 08:13 AM  |   A+A-   |  

British Woman On Holiday Raped At Goa Beach

പ്രതീകാത്മക ചിത്രം

 

പനാജി: ഭര്‍ത്താവിനൊപ്പം ഗോവയില്‍ വിനോദസഞ്ചാരത്തിനെത്തിയ വിദേശവനിതയെ ബലാത്സംഗം ചെയ്തു. ബ്രിട്ടീഷ് യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്. നോര്‍ത്ത് ഗോവയിലെ അരംബോള്‍ ബീച്ചിന് സമീപമുള്ള പ്രശസ്തമായ സ്വീറ്റ് ലേക്കില്‍ വെച്ചായിരുന്നു ആക്രമണം.

ജൂണ്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബീച്ചില്‍ വിശ്രമിക്കുകയായിരുന്ന ബ്രിട്ടീഷ് യുവതിയെ നാട്ടുകാരനായ പ്രതി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ചയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. 

സംഭവത്തില്‍ 32 കാരനായ പ്രതി ജോയല്‍ വിന്‍സെന്റ് ഡിസൂസയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

നവവരന്‍ വയാഗ്ര അമിതമായി കഴിച്ചു; ആശുപത്രിയില്‍ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ