പ്രവാചകനെതിരായ പരാമര്‍ശത്തിലെ പ്രതിഷേധം; റാഞ്ചി വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു

പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വെടിവെപ്പിൽ പരിക്കേറ്റ രണ്ട് പേരാണ് മരിച്ചത്
ഫോട്ടോ: എഎന്‍ഐ
ഫോട്ടോ: എഎന്‍ഐ


റാഞ്ചി: നബി വിരുദ്ധ പരാമർശത്തിനെതിരായ പ്രതിഷേധത്തിനിടെ റാഞ്ചിയിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ മരിച്ചു. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വെടിവെപ്പിൽ പരിക്കേറ്റ രണ്ട് പേരാണ് മരിച്ചത്. വെടിവെപ്പിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

11 പ്രതിഷേധക്കാർക്കും 12 പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. നബിവിരുദ്ധ പരാമർശങ്ങൾക്കെതിരെ ഇസ്ലാം മത വിശ്വാസികള്‍ ബുധനാഴ്ച രാജ്യ വ്യാപകമായി പ്രതിഷേധിച്ചിരുന്നു. നബിവിരുദ്ദ പരാമർശം നടത്തിയ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. 

വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷമായിരുന്നു പ്രതിഷേധ പരിപാടി. പലയിടത്തും വിശ്വാസികളും  പൊലീസും  തമ്മില്‍ സംഘർഷമുണ്ടായി. ജമ്മു കാശ്മീരിലും ജാർഖണ്ഡിലും സംഘർഷമുണ്ടായ ഇടങ്ങളില്‍ കർഫ്യൂ പ്രഖ്യാപിച്ചു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രത നിർദേശം നല്‍കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com