ഡല്‍ഹിയില്‍ ഇന്നും സംഘര്‍ഷം; പൊലീസ് എഐസിസി ആസ്ഥാനത്ത്; നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍ ( വീഡിയോ)

പൊലീസ് കോണ്‍ഗ്രസ് ആസ്ഥാനത്തെ ആക്രമിച്ചെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു
കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ നിന്ന്/ എഎന്‍ഐ
കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ നിന്ന്/ എഎന്‍ഐ

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാല്‍ഡ് കേസില്‍ രാഹുല്‍ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ ഇന്നും സംഘര്‍ഷം. കോണ്‍ഗ്രസിന്റെ ഇഡി ഓഫിസ് മാര്‍ച്ച് പൊലീസ് തടഞ്ഞു. വനിതാ നേതാക്കളെ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. ജെബി മേത്തര്‍ എംപിയെ അറസ്റ്റ് ചെയ്തു. പൊലീസ് കോണ്‍ഗ്രസ് ആസ്ഥാനത്തെ ആക്രമിച്ചെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. 

ഓഫീസിനകത്ത് കയറി പൊലീസ് അതിക്രമം കാട്ടിയെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ വലിച്ചിഴച്ചുകൊണ്ടാണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്.

പൊലീസ് നടപടിക്കെതിരെ പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്തിന് സമീപത്ത് ടയര്‍ കത്തിച്ച് പ്രതിഷേധിച്ചു. അതേസമയം കോൺ​ഗ്രസ് ഓഫീസിൽ പൊലീസ് കയറിയിട്ടില്ലെന്ന് ഡൽഹി പൊലീസ് കമ്മീഷണർ പറഞ്ഞു. 

മോദി സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നതിനാല്‍ രാഹുലിനെ അന്വേഷണ ഏജന്‍സികളെ വച്ച് വേട്ടയാടുകയാണെന്നും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. അറസ്റ്റ് ചെയ്ത് ജയിലിലിട്ട് പ്രതിപക്ഷത്തെ വിരട്ടാമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ കരുതേണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പ്രതികരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com