'അവര്‍ വരാതെ കാറില്‍ നിന്ന് ഇറങ്ങിയതുപോലുമില്ല'; ഫോട്ടോഗ്രാഫര്‍മാരെ കൂട്ടി അമ്മയെ കാണാന്‍ പോകുന്ന പ്രധാനമന്ത്രി; വീഡിയോയുമായി യൂത്ത് കോണ്‍ഗ്രസ്

ഫോട്ടോ ഗ്രാഫര്‍മാരുമായെത്തി അമ്മയെ കണ്ട പ്രധാനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ്
മോദി അമ്മയ്‌ക്കൊപ്പം, വീഡിയോ സ്‌ക്രീന്‍ഷോട്ട് 
മോദി അമ്മയ്‌ക്കൊപ്പം, വീഡിയോ സ്‌ക്രീന്‍ഷോട്ട് 


ന്യൂഡല്‍ഹി: അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ നേരിട്ടിത്തെത്തി അനുഗ്രഹം വാങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോട്ടോഗ്രാഫര്‍മാരെ കൂടെക്കൂട്ടിയത് ആയുധമാക്കി യൂത്ത് കോണ്‍ഗ്രസ്.  ഫോട്ടോ ഗ്രാഫര്‍മാരുമായെത്തി അമ്മയെ കണ്ട പ്രധാനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ്. 

'ഇന്ത്യയുടെ പ്രധാനമന്ത്രി ഫോട്ടോ ഗ്രാഫര്‍ക്കും വീഡിയോ ഗ്രാഫര്‍ക്കും ഒപ്പം അമ്മയെ കാണാന്‍ പോകുന്നു. ക്യാമറമാന്‍മാര്‍ അകത്തെത്തുന്നതുവരെ മോദി കാറില്‍ നിന്ന് ഇറങ്ങിയതു പോലുമില്ല'- ശ്രീനിവാസ് ട്വിറ്ററില്‍ കുറിച്ചു. 

ഇതിന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. കാറിന്റെ ഡോര്‍ തുറന്നിട്ടും ഫോട്ടോഗ്രാഫര്‍ വീടിന് ഉള്ളിലേക്ക് കയറുന്നതുവരെ മോദി പുറത്തിറങ്ങാതിരിക്കുന്നത് വീഡിയോയില്‍ കാണാം. 

അമ്മ ഹീരാബെന്നിന്റെ നൂറാം പിറന്നാള്‍ ആഘോഷത്തിനാണ് മോദി ഗാന്ധി നഗറിലെ വീട്ടിലെത്തിയത്. അമ്മയുടെ പാദപൂജ ചെയ്ത അനുഗ്രവം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ മോദി പങ്കുവച്ചിരുന്നു. 

'ലാളിത്യമാണ് എന്റെ അമ്മയുടെ മുഖമുദ്ര, അസാധാരാണ സ്ത്രീയാണ് അവര്‍. മറ്റു അമ്മമാരെ പോലെ. പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ അമ്മയാണ് എല്ലായ്‌പ്പോഴും എനിക്ക് പ്രചോദനം. സര്‍ക്കാരിന്റെ നിരവധി ക്ഷേമ പദ്ധതികള്‍ തയ്യാറാക്കുന്നതിന് പിന്നില്‍ തനിക്ക് ശക്തിയായി നിന്നത് അമ്മയാണ്'-മോദി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com