'അമ്മയാണ് എനിക്ക് പ്രചോദനം, ഒരിക്കലും കൈക്കൂലിക്കാരന്‍ ആകരുതെന്ന് ഉപദേശിച്ചു'; നൂറാം ജന്മദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി മോദി- വീഡിയോ

നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന അമ്മയെ കാണാന്‍ ഗാന്ധിനഗറിലെ വീട്ടിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
അമ്മയ്‌ക്കൊപ്പം, പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം
അമ്മയ്‌ക്കൊപ്പം, പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം

അഹമ്മദാബാദ്: നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന അമ്മയെ കാണാന്‍ ഗാന്ധിനഗറിലെ വീട്ടിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹീരബെന്‍ മോദിയുടെ പാദപൂജ ചെയ്ത് അനുഗ്രഹവും അദ്ദേഹം തേടി.
പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ അമ്മയാണ് എല്ലായ്‌പ്പോഴും പ്രചോദനമെന്ന് മോദി ബ്ലോഗില്‍ കുറിച്ചു.  

'ലാളിത്യമാണ് എന്റെ അമ്മയുടെ മുഖമുദ്ര, അസാധാരാണ സ്ത്രീയാണ് അവര്‍. മറ്റു അമ്മമാരെ പോലെ. പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ അമ്മയാണ് എല്ലായ്‌പ്പോഴും എനിക്ക് പ്രചോദനം. സര്‍ക്കാരിന്റെ നിരവധി ക്ഷേമ പദ്ധതികള്‍ തയ്യാറാക്കുന്നതിന് പിന്നില്‍ തനിക്ക് ശക്തിയായി നിന്നത് അമ്മയാണ്'-അമ്മയെ കുറിച്ചുള്ള മോദിയുടെ വികാരനിര്‍ഭരമായ കുറിപ്പിലെ വരികള്‍ ഇങ്ങനെ.

ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ വിവിധ പ്രാദേശിക ഭാഷകളിലും മോദിയുടെ കുറിപ്പ് പുറത്തുവന്നിട്ടുണ്ട്. '2001ല്‍ എന്നെ ഗുജറാത്ത് മുഖ്യമന്ത്രിയായി ബിജെപി തെരഞ്ഞെടുത്തപ്പോള്‍ അമ്മ ഏറെ സന്തോഷവതിയായിരുന്നു. സര്‍ക്കാരില്‍ നിന്റെ ജോലി എന്താണ് എന്ന് എനിക്ക് അറിയില്ല. എന്നാല്‍ നി ഒരിക്കലും കോഴ വാങ്ങരുത് എന്ന നിര്‍ബന്ധം എനിക്കുണ്ട്. പൊതുവേദിയില്‍ എന്റെ ഒപ്പം രണ്ടുതവണ മാത്രമാണ് അമ്മ പങ്കെടുത്തത്. ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത 2001ലും ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ദേശീയ പാത ഉയര്‍ത്തിയ ശേഷം അഹമ്മദാബാദില്‍ മടങ്ങിയെത്തിയപ്പോഴുമാണ് അമ്മ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.'

'അമ്മ ഉള്‍പ്പെടെ എല്ലാ അധ്യാപകരെയും ആദരിക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. എന്നാല്‍ അമ്മ ഇത് നിരസിച്ചു. ഞാന്‍ ഒരു സാധാരണ വ്യക്തി മാത്രമാണ് എന്ന് പറഞ്ഞാണ് ക്ഷണം നിരസിച്ചത്. നിനക്ക് ജന്മം തന്നത് ഞാന്‍ ആണെങ്കിലും നിന്നെ വളര്‍ത്തിയതും പഠിപ്പിച്ചതും ഈശ്വരന്‍ ആണ് എന്നാണ് അമ്മ അന്ന് പറഞ്ഞത്. അമ്മ അന്ന് ആ പരിപാടിയില്‍ പങ്കെടുത്തില്ല. എന്നാല്‍ എന്നെ അക്ഷരമാല പഠിപ്പിച്ച ജേതാഭായി ജോഷിയുടെ കുടുംബത്തില്‍ നിന്നുള്ള ആരെയെങ്കിലും പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്ന് അമ്മ പറഞ്ഞു. ദീര്‍ഘവീഷണമുള്ള അമ്മയുടെ പല പ്രവൃത്തികളും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ വളരെ കഷ്ടപ്പാട് നിറഞ്ഞ ജീവിതമായിരുന്നു അമ്മയുടേത്' - മോദി ഓര്‍മ്മിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com