സ്വന്തം കല്യാണത്തിന് എംഎല്‍എ എത്തിയില്ല; പൊലീസില്‍ പരാതിയുമായി പ്രതിശ്രുത വധു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th June 2022 03:35 PM  |  

Last Updated: 19th June 2022 03:35 PM  |   A+A-   |  

ODISHA_MLA

എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയ യുവതി

 

ഭുവനേശ്വര്‍: സ്വന്തം വിവാഹത്തിനെത്താതിരുന്ന എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കി പ്രതിശ്രുത വധു.  ഒഡീഷയിലെ ബിജെഡി എംഎല്‍എ ബിജയ് ശങ്കര്‍ ദാസിനെതിരെയാണ് പൊലീസ് കേസ് എടുത്തത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ബിജയ് ശങ്കര്‍ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.

ജഗത്സിംഗ്പൂരിലെ ടിര്‍ട്ടോളില്‍ നിന്നുള്ള ബിജെഡി നിയമസഭാംഗമായ ബിജയ് ശങ്കര്‍ ദാസും കാമുകിയായ സോമാലിക ദാസും വിവാഹരജിസ്‌ട്രേഷനായി മെയ് 17ന് അപേക്ഷ നല്‍കിയിരുന്നു. ജൂണ്‍ 17ന് വിവാഹ രജിസ്‌ട്രേഷന്‍ നിശ്ചയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാവിലെ യുവതിയും ബന്ധുക്കളും ചേര്‍ന്ന് രജിസ്ട്രാര്‍ ഓഫീസില്‍ എത്തി. സമയം കഴിഞ്ഞും ബിജയ് ശങ്കറോ കുടുംബമോ രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയില്ല. തുടര്‍ന്ന് പിറ്റേദിവസം യുവതി വീട്ടുകാരുമായി എത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഐപിസി 430, 195 എ, 294, 509, 341, 120 ബി, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. മൂന്ന് വര്‍ഷമായി ബിജയുമായി അടുപ്പത്തിലാണെന്ന് യുവതി പറഞ്ഞു. വിവാഹം കഴിക്കാമെന്ന് ബിജയ് ഉറപ്പ് നല്‍കിയിരുന്നു. വീട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രജിസ്ട്രാര്‍ ഓഫീസില്‍ എത്താതിരുന്നതെന്നും യുവതി ആരോപിച്ചു.

എന്നാല്‍ ഈ ആരോപണം എംഎല്‍എ നിഷേധിച്ചു. അതേസമയം വിവാഹത്തിന്റെ കാര്യം വധുവോ കുടുംബമോ അറിയിച്ചില്ലെന്നാണ് ബിജയ് ശങ്കര്‍ പറയുന്നത്. യുവതിയെ വിവാഹം കഴിക്കാന്‍ തയ്യാറാണ്. വിവാഹ തിയതിയുടെ കാര്യം അറിയാതിരുന്നതാണ് കാരണമെന്നും ബിജയ് ശങ്കര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

 'ഇന്‍ഡോ- പസഫിക് മേഖലയില്‍ ആധിപത്യം ലക്ഷ്യം'; ചൈന മൂന്നാമത്തെ വിമാന വാഹിനി കപ്പല്‍ പുറത്തിറക്കി- വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ