പകുതി വഴിയില്‍ പണിമുടക്കി കേബിള്‍ കാര്‍; ആകാശത്ത് കുടുങ്ങി യാത്രക്കാര്‍, രക്ഷാപ്രവര്‍ത്തനം (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th June 2022 03:31 PM  |  

Last Updated: 20th June 2022 03:31 PM  |   A+A-   |  

cable_car

ചിത്രം: എഎന്‍ഐ

 

ഹിമാചല്‍ പ്രദേശിലെ പാര്‍വണോയില്‍ കേബിള്‍ കാര്‍ പകുതി വഴിയില്‍ കുടുങ്ങി. എട്ട് യാത്രക്കാരുമായി പോയ കേബിള്‍ കാറാണ് കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ ആയിരുന്നു സംഭവം. 

ടിംബര്‍ ട്രയല്‍ എന്ന സ്വകാര്യ റിസോര്‍ട്ടിന്റെ കേബിള്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു കേബിള്‍ കാര്‍ ട്രോളിയില്‍ കയറ്റി യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

 

നിലവില്‍ റിസോര്‍ട്ടിന്റെ ടെക്‌നിക്കല്‍ ടീമിന്റെ നേതൃത്വത്തിലാണ് രക്ഷാ ദൗത്യം പുരോഗമിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം പൊലീസ് ഉദ്യോഗസ്ഥനെ ബോണറ്റില്‍ ഒരു കിലോമീറ്റര്‍ ദൂരം വലിച്ചിഴച്ചു, കണ്ട് 'രസിച്ച്' ഡ്രൈവറുടെ ഭാര്യ; അത്ഭുത രക്ഷപ്പെടല്‍- വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ