പോരാട്ടം തീര്‍ന്നിട്ടില്ലെന്ന് ഉദ്ധവ്; മഹാരാഷ്ട്രാ പ്രതിസന്ധി ക്ലൈമാക്‌സിലേക്ക് 

കൂടുതല്‍ എംഎല്‍എമാരെ അയോഗ്യരാക്കാന്‍ സേന
മുഖ്യമന്ത്രി ഉദ്ധവ് താക്കറെ/ ഫയൽ
മുഖ്യമന്ത്രി ഉദ്ധവ് താക്കറെ/ ഫയൽ

മുംബൈ: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞെങ്കിലും പോരാടാനുള്ള മനസ്സു നഷ്ടമായിട്ടില്ലെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വിമതര്‍ പാര്‍ട്ടിയെ തകര്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്ന്, ശിവസേനാ ഭാരവാഹികളെ അഭിസംബോധന ചെയ്തുകൊണ്ട് താക്കറെ പറഞ്ഞു.

ശിവസേന വിടില്ലെന്ന് ആവര്‍ത്തിച്ചു പറയുന്ന വിമതര്‍ ഇങ്ങനെ ഓടിയൊളിക്കുന്നത് എന്തിനെന്ന് താക്കറെ ചോദിച്ചു. ശിവേസന എന്ന പേരില്ലാതെ, താക്കറെ എന്ന പേരില്ലാതെ എത്ര നാള്‍ നിങ്ങള്‍ക്കു തുടരാനാവും? പാര്‍ട്ടി വിട്ടു പോയവരെച്ചൊല്ലി ആശങ്കപ്പെടുന്നില്ലെന്നും താക്കറെ പറഞ്ഞു.

സേനയില്‍നിന്നു  കൂടുതല്‍ കൂടുതല്‍ എംഎല്‍എമാര്‍ വിമത ക്യാംപിലേക്കു ചേരുന്നതിനിടെയാണ്, പാര്‍ട്ടി ജില്ലാ നേതാക്കളെ താക്കറെ അഭിസംബോധന ചെയ്തത്. ഇന്ന് ഒരാള്‍ കൂടി വിമത ക്യാംപില്‍ എത്തിയതോടെ ഏകനാഥ് ഷിന്‍ഡെയുടെ ഒപ്പമുള്ളവരുടെ എണ്ണം നാല്‍പ്പതു കവിഞ്ഞു. 

അതീവ ശാരീരിക ആസ്വാസ്ഥ്യത്തോടെയാണ് താന്‍ കഴിയുന്നതെന്ന്, കോവിഡ് ബാധിതനായ ഉദ്ധവ് താക്കറെ പറഞ്ഞു. ശരീരം മുഴുവന്‍ വേദനയാണ്. കണ്ണു തുറക്കാനാവാത്ത അവസ്ഥയാണ്. എന്നാല്‍ ഞാന്‍ എന്നെക്കുറിച്ചു ചിന്തിക്കുന്നില്ല. ഞാന്‍ എന്റെ മകനെ അധികാര കേന്ദ്രമാക്കുന്നുവെന്നാണ് ആക്ഷേപം. ഏകനാഥ് ഷിന്‍ഡെ സ്വ്ന്തം മകനെ എംപിയാക്കി. പിന്നെ എന്തിനാണ് എന്റെ മകനെച്ചൊല്ലി പ്രശ്‌നമുണ്ടാക്കുന്നത്?- താക്കറെ ചോദിച്ചു.

ഇന്നലെ വിമതര്‍ക്കു കീഴടങ്ങുകയാണെന്ന സൂചന നല്‍കിയ ശിവേസന ഇന്ന് കടുത്ത നിലപാടാണ് സ്വീകരിച്ചത്. കൂടുതല്‍ എംഎല്‍എമാരെ അയോഗ്യരാക്കാന്‍ സേന സ്പീക്കറെ സമീപിച്ചു. ഇതുവരെ 16 എംഎല്‍എമാര്‍ക്കെതിരെയാണ് പാര്‍ട്ടി സ്പീക്കര്‍ക്കു കത്തു നല്‍കിയത്. അതിനിടെ വിശ്വാസവോട്ടു തേടാന്‍ താക്കറെ ഒരുങ്ങുന്നതായും സൂചനകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com