നദി മുറിച്ചു കടക്കുന്നതിനിടെ കുത്തൊഴുക്കില്‍പ്പെട്ട് കുട്ടിയാന; ഒടുവില്‍- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th June 2022 04:40 PM  |  

Last Updated: 26th June 2022 04:40 PM  |   A+A-   |  

ELEPHANT

നദി മുറിച്ചു കടക്കുന്നതിനിടെ കുത്തൊഴുക്കില്‍പ്പെടുന്ന കുട്ടിയാനയുടെ ദൃശ്യം

 

മൃഗങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ കാണുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും കൂടി വരികയാണ്. ഇപ്പോള്‍ നദിയിലെ ശക്തമായ ഒഴുക്കില്‍പ്പെട്ട കുട്ടിയാനയെ രക്ഷിക്കുന്ന അമ്മയാനയുടെ ദൃശ്യമാണ്  സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.  

നദി മുറിച്ചു കടക്കാനെത്തിയ ആനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന ആനക്കുട്ടിയാണ് കുത്തൊഴുക്കില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയുടെ പിന്നാലെ ഓടിയെത്തി രക്ഷിക്കുകയായിരുന്നു അമ്മയാന. മറ്റ് ആനകളെല്ലാം നദികടന്ന് മറുകരയിലെത്തിയിരുന്നു. 

 

ബംഗാളിലെ നാഗ്രാകട്ടയിലാണ് സംഭവം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവച്ചത്.ഒഴുക്കില്‍ നിന്നു കുട്ടിയാനയെ അമ്മയാന തുമ്പിക്കൈയില്‍ ചേര്‍ത്തു പിടിച്ച് രക്ഷിച്ച് കരയ്‌ക്കെത്തിക്കുകയായിരുന്നു. അമ്മയാനയും കുഞ്ഞും എത്തുന്നത് വരെ ആനക്കൂട്ടം ക്ഷമയോടെ മറുകരയില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കണ്ടിട്ട് കൊതിയടക്കാൻ പറ്റാഞ്ഞിട്ടാ; ടിവി സ്ക്രീനിൽ കണ്ട ഇറച്ചി നക്കി നായ; വൈറൽ വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ