ശിവസേന എംപി സഞ്ജയ് റാവുത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th June 2022 12:59 PM  |  

Last Updated: 27th June 2022 12:59 PM  |   A+A-   |  

sanjay

 

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഉദ്ധവ് താക്കറെ പക്ഷത്തെ പ്രമുഖ നേതാവും ശിവസേനയുടെ രാജ്യസഭാ എംപിയുമായ സഞ്ജയ് റാവുത്തിന് ഇഡിയുടെ നോട്ടീസ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു. 

മുംബൈയില്‍ 1,034 കോടിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള കലാപം ഇഡിയുടെയും സിബിഐയുടെയും മറ്റ് കേന്ദ്ര ഏജന്‍സികളുടെയും സമ്മര്‍ദ്ദത്തിന്റെ ഫലമാണെന്ന് ടീം താക്കറെ ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് സഞ്ജയ് റാവുത്തിന് ഇഡി നോട്ടീസ്.

ഈ വാർത്ത കൂടി വായിക്കൂ

യശ്വന്ത് സിന്‍ഹ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; പിന്തുണച്ച് ടിആര്‍എസ്

സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ