കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി: സമരം കടുപ്പിക്കാന്‍ എഐടിയുസി; ബുധനാഴ്ച ഗതാഗത മന്ത്രിയുടെ വീട്ടിലേക്ക് പട്ടിണി മാര്‍ച്ച്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th June 2022 09:14 PM  |  

Last Updated: 27th June 2022 09:14 PM  |   A+A-   |  

AITUC

എഐടിയുസി പതാക

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാത്തതില്‍ സമരം കടുപ്പിക്കാന്‍ എഐടിയുസി. ബുധനാഴ്ച ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വസതിയിലേക്ക് പട്ടിണി മാര്‍ച്ച് നടത്തുമെന്ന് കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എം ജി രാഹുല്‍ അറിയിച്ചു.

ശമ്പളം പൂര്‍ണ്ണമായും വിതരണം ചെയ്യുക. കെഎസ്ആര്‍ടിസിയിലെ ജീവനക്കാരെയും പെന്‍ഷന്‍കാരെയും സര്‍ക്കാര്‍ എറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്. 

കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയിസ് യൂണിയന്‍ കഴിഞ്ഞ പതിനെട്ട് ദിവസമായി അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയാണ്. തൊഴിലാളികള്‍ക്ക് തീയതി 27 ആയിട്ടും ശമ്പളം കൊടുക്കാത്ത സിഎംഡിയുടെ നടപടി മനഃപൂര്‍വമാണെന്ന് സംശയിക്കുന്നതായി എഐടിയുസി ആരോപിച്ചു.

ഈ വാർത്ത കൂടി വായിക്കാം സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്; 2993 പേര്‍ക്ക് കൂടി വൈറസ് ബാധ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ