മഹാരാഷ്ട്ര: വിമത മന്ത്രിമാരുടെ വകുപ്പുകള്‍ എടുത്തു മാറ്റി ഉദ്ധവ്; ബലാബലം സുപ്രീം കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th June 2022 01:56 PM  |  

Last Updated: 27th June 2022 01:56 PM  |   A+A-   |  

udhav thackerey

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ/ ഫയൽ

 

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ വിമതപക്ഷത്തുള്ള മന്ത്രിമാരുടെ വകുപ്പുകള്‍ എടുത്തുമാറ്റി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഭരണസൗകര്യത്തിനായി വകുപ്പുകള്‍ മറ്റു മന്ത്രിമാരെ ഏല്‍പ്പിക്കുകയാണെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ സര്‍ക്കാര്‍ അറിയിച്ചു. 

ഒന്‍പതു മന്ത്രിമാരാണ് നിലവില്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമതപക്ഷത്ത് ഉള്ളത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും മകന്‍ ആദിത്യ താക്കറെയ്ക്കും പുറമേ അനില്‍ പരബ്, സുഭാഷ് ദേശായി എന്നിവര്‍ മാത്രമാണ് നിലവില്‍ ഔദ്യോഗികപക്ഷത്തുള്ള സേനാ മന്ത്രിമാര്‍. ഇതില്‍ ആദിത്യ താക്കറെ ഒഴികെയുള്ളവര്‍ നിയമസഭാ കൗണ്‍സില്‍ അംഗങ്ങളാണ്. 

മഹാവികാസ് അഘാഡി സര്‍ക്കാരില്‍ ശിവേസനയ്ക്ക് പത്തു കാബിനറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരുമാണുള്ളത്. സഹമന്ത്രിമാര്‍ എല്ലാവരും വിമത ക്യാംപിലാണ്. 

അതിനിടെ, അയോഗ്യതാ നോട്ടിസിന് എതിരെ വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. ഉദ്ധവ് താക്കറെയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതായും സര്‍ക്കാരിനു നിലവില്‍ ഭൂരിപക്ഷമില്ലെന്നും ഏകനാഥ് ഷ്ിന്‍ഡെ വിഭാഗം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ശിവസേന എംപി സഞ്ജയ് റാവുത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ