വൈദ്യുതിക്കമ്പി ഓട്ടോയിലേക്ക് പൊട്ടിവീണു; 8 പേര്‍ വെന്തുമരിച്ചു; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2022 09:33 AM  |  

Last Updated: 30th June 2022 10:00 AM  |   A+A-   |  

auto_accident

അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷ

 

ഹൈദരബാദ്:  ആന്ധ്രാപ്രദേശിലെ സത്യസായ് ജില്ലയില്‍ ഓട്ടോറിക്ഷയില്‍ പതിനൊന്ന് കെവി വൈദ്യുതി ലൈന്‍ പൊട്ടിവീണ് എട്ട് പേര്‍ മരിച്ചു. കര്‍ഷക തൊഴിലാളികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു.

രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കര്‍ഷകതൊഴിലാളികളുമായി പോയ ഓട്ടോറിക്ഷ വൈദ്യതി കമ്പിയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഇലക്ട്രിക് ലൈന്‍ ഓട്ടോയില്‍ പൊട്ടിവീണ് എട്ടുപേര്‍ വെന്തുമരിക്കുകയായിരുന്നു. തടിമറി മണ്ഡലം ബുദ്ദപള്ളിയില്‍ നിന്ന് ഓട്ടോയില്‍ ചില്ലകൊണ്ടയ്യപ്പള്ളിയിലേക്ക് പോവുകയായിരുന്ന കൂലിപ്പണിക്കാരായ ഗുഡംപള്ളി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടേയില്‍ പത്തുപേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ രണ്ടുപേരുടെ നില അതീവഗുരുതരമാണ്. 

മരിച്ചവരുടെ കുടുംബത്തിന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ആശ്വാസധനസഹായമായി പ്രഖ്യാപിച്ചു. അപകടത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കാം 

പെൺകുട്ടിക്ക് അശ്ലീലചിത്രങ്ങൾ അയച്ചു, ന​ഗ്നചിത്രം കൈമാറാന്‍ പ്രേരിപ്പിച്ചു; 21കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ