പെൺകുട്ടിക്ക് അശ്ലീലചിത്രങ്ങൾ അയച്ചു, ന​ഗ്നചിത്രം കൈമാറാന്‍ പ്രേരിപ്പിച്ചു; 21കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2022 08:04 AM  |  

Last Updated: 30th June 2022 08:04 AM  |   A+A-   |  

youth_arrested_for_pocso_case

അറസ്റ്റിലായ നസീം

 

മലപ്പുറം; പെൺകുട്ടിയുമായി വാട്സ്ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് ന​ഗ്നചിത്രം കൈമാറാൻ പ്രേരിപ്പിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പൂന്തുറ പഴഞ്ചിറ അമ്പലത്തിന് സമീപം പറവന്‍കുന്ന് നസീം ആണ്  (21) പോക്‌സോ കേസില്‍ അറസ്റ്റിലായത്. 

വാട്സ്ആപ്പ് വഴിയാണ് നസീം പെൺകുട്ടിയുമായി അടുക്കുന്നത്. തുടർന്ന് ഇയാളുടെ നഗ്‌നചിത്രങ്ങള്‍ പെണ്‍കുട്ടിക്ക് അയക്കുകയും നഗ്‌നചിത്രങ്ങള്‍ കൈമാറാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കൈക്കലാക്കാനും ശ്രമം നടത്തി. കുട്ടിയുടെ സ്വഭാവത്തിലെ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ വിശദമായി ചോദിച്ചപ്പോഴാണ് കാരണം മനസ്സിലാക്കിയത്. 

തുടര്‍ന്നാണ് വീട്ടുകാർ കുറ്റിപ്പുറം പൊലീസിൽ പരാതി നല്‍കിയത്. കുറ്റിപ്പുറം ഇന്‍സ്‌പെക്ടര്‍ ശശീന്ദ്രന്‍ മേലേയിലാണ് നസീമിനെ അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്‌പെക്ടര്‍ മധു, സിവില്‍പോലീസ് ഓഫീസര്‍മാരായ അലക്‌സ് സാമുവല്‍, ജോസ്പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

വീട് അടച്ചുപൂട്ടി, ദീപികയെ അവിനാശ് വെട്ടിയത് മുപ്പതോളം തവണ; എല്ലാത്തിനും സാക്ഷിയായി ഒന്നര വയസ്സുകാരൻ​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ