മഹാരാഷ്ട്രയില്‍ വീണ്ടും ട്വിസ്റ്റ്; ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2022 07:27 PM  |  

Last Updated: 30th June 2022 07:50 PM  |   A+A-   |  

shinda-_fadnavis

ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം ഷിന്‍ഡ / ഫയല്‍

 

മുംബൈ: മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസും അംഗമായി.ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. മന്ത്രിസഭയില്‍  ഭാഗമാകാനില്ല എന്നായിരുന്നു ഫഡ്‌നാവിസിന്റെ ആദ്യ പ്രഖ്യാപനം. എന്നാല്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. 

'ഏക്‌നാഥ് ഷിന്‍ഡെയെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനിച്ചു. മഹാരാഷ്ട്രയിലെ ജനങ്ങളുടെ ഉന്നമനത്തിനായി വലിയ മനസ്സിന് ഉടമായ ദേവേന്ദ്ര ഫഡ്‌നാവിസും മന്ത്രിസഭയില്‍ അംഗമാകാന്‍ തീരുമാനിച്ചു.അത് മഹാരാഷ്ട്രയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ അടുപ്പം ചൂണ്ടിക്കാണിക്കുന്നു'-ജെപി നഡ്ഡ ട്വീറ്റ് ചെയ്തു. 

ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ അപ്രതീക്ഷിതമായി ബിജെപി ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. 

ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കുന്നത് ബാലാസാഹേബ് താക്കറെയ്ക്കുള്ള ആദരമാണ്. കോണ്‍ഗ്രസിനെതിരെയാണ് ബാലാസാഹേബ് താക്കറെ പൊരുതിയത്. പുതിയ ര്‍ക്കാരില്‍ താന്‍ പങ്കാളിയാകില്ലെന്നും, മന്ത്രിസ്ഥാനത്തേക്കില്ലെന്നും ഫഡനാവിസ് പറഞ്ഞിരുന്നു. 

കോണ്‍ഗ്രസ്ശിവസേനഎന്‍സിപി സഖ്യത്തിന്റെ മഹാ വികാസ് അഘ്ഡി സര്‍ക്കാരിന്റെ കാലത്ത് വികസന പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചു. രണ്ടു മന്ത്രിമാരാണ് സാമ്പത്തിക തട്ടിപ്പുകേസില്‍പ്പെട്ടത്. എല്ലാ ദിവസവും വീരസവര്‍ക്കര്‍ അപമാനിക്കപ്പെട്ടു. ഓരോ ദിവസവും നാമെല്ലാം അപമാനിതരാകുകയായിരുന്നുവെന്നും ഫഡ്‌നാവിസ് പറഞ്ഞു.

ബാലാസാഹേബിന്റെ ആശയങ്ങളും ഹിന്ദുത്വയും സംരക്ഷിക്കുക എന്നതു മുന്‍നിര്‍ത്തിയാണ് പുതിയ സഖ്യമെന്ന് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുക എന്നതാണ്പ്രധാന ലക്ഷ്യം. തന്നെ സഖ്യത്തിന്റെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുത്ത ബിജെപിയോട് നന്ദിയുണ്ടെന്നും ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം ഓട്ടോ ഡ്രൈവറില്‍ നിന്നും മുഖ്യമന്ത്രി പദത്തിലേക്ക്; താക്കറെ കുടുംബത്തിന്റെ അടിവേരിളക്കിയ 'താനെ കടുവ'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ