കനയ്യലാലിനൊപ്പം മറ്റൊരാളെയും കൊല്ലാൻ പദ്ധതിയിട്ടു; ഐഎസ് ബന്ധത്തിൽ അന്വേഷണം

തന്റെ മകന്‍ നൂപുര്‍ ശര്‍മയെ പിന്തുണച്ച് ജൂണ്‍ ഏഴിന് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നതായി വ്യാപാരിയുടെ അച്ഛന്‍ പറയുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജയ്പുര്‍: ഉദയ്പുരില്‍ തയ്യല്‍ക്കാരന്‍ കനയ്യലാലിനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതികള്‍ റിയാസ് അക്തറി, ഗൗസ് മുഹമ്മദ് എന്നിവര്‍ മറ്റൊരു വ്യാപാരിയേയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. ഇയാള്‍ ഇവിടെ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് ജീവന്‍ രക്ഷിക്കാനായത്. 

തന്റെ മകന്‍ നൂപുര്‍ ശര്‍മയെ പിന്തുണച്ച് ജൂണ്‍ ഏഴിന് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നതായി വ്യാപാരിയുടെ അച്ഛന്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി ലഭിക്കുകയും പിന്നാലെ തന്റെ മകനെ പൊലീസ് അറസ്റ്റും ചെയ്തു. ഒരു ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷം മകന്‍ പുറത്തിറങ്ങി.

എന്നാല്‍ ഇതിന് ശേഷം മകന്റെ കടയിലേക്ക് അപരിചിതരായ പലരും ഇടയ്ക്കിടെ വരികയും കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ആരംഭിക്കുകയും ചെയ്തു. ഇതോടെയാണ് കാര്യങ്ങള്‍ തണുക്കും വരെ നാട്ടില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മകന്‍ തീരുമാനിച്ചതെന്നും വ്യാപാരിയുടെ അച്ഛന്‍ പറയുന്നു. 

അതിനിടെ പ്രതികള്‍ മാര്‍ച്ചില്‍ ജയ്പുരില്‍ സ്‌ഫോടന പരമ്പരകള്‍ ആസൂത്രണം ചെയ്ത സംഘത്തില്‍ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി. പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകളുമായി ബന്ധമുള്ളവരാണ് പിടിയിലായ റിയാസ് അക്തറി, ഗൗസ് മുഹമ്മദ് എന്നും പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com