തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; നാല് സംസ്ഥാനങ്ങളില്‍ ബിജെപി കുതിപ്പ്, പഞ്ചാബില്‍ ചരിത്രം തിരുത്തി എഎപി

കര്‍ഷക സമരം നടന്ന ലഖിംപുര്‍ ഖേരിയില്‍ അടക്കം ബിജെപിയാണ് മുന്നില്‍
യോഗി ആദിത്യനാഥ്/ഫയല്‍
യോഗി ആദിത്യനാഥ്/ഫയല്‍


വോട്ടെണ്ണല്‍ ആരംഭിച്ച് അഞ്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍, അഞ്ചില്‍ നാലിടത്തും ബിജെപി മുന്നേറ്റം. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി തുടര്‍ഭരണം ഉറപ്പിച്ചു. 273 സീറ്റിലാണ് യുപിയില്‍ ബിജെപി ലീഡ് ചെയ്യുന്നത്. 22,000ന് മുകളിലാണ് ഗൊരഖ്പൂരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭൂരിപക്ഷം. അതേസമയം, 2017നെ അപേക്ഷിച്ച് എസ്പി നില മെച്ചപ്പെടുത്തി. 125 സീറ്റുകളില്‍ എസ്പി ലീഡ് ചെയ്യുന്നു. ബിഎസ്പി അഞ്ച് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. 2സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. 

പഞ്ചാബില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് എഎപി അധികാരം ഉറപ്പിച്ചു. 90 സീറ്റിലാണ് എഎപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 18ല്‍ ഒതുങ്ങി. എസ്എഡി ആറിലും ബിജെപി-അമരീന്ദര്‍ സഖ്യം രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി, പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു തുടങ്ങി കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ എല്ലാവരും പിന്നിലാണ്. 

ഗോവയില്‍ ബിജെപി 19 സീറ്റില്‍ ലീഡ് ചെയ്യുന്നു. ആദ്യം പിന്നിലായിരുന്ന മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിലവില്‍ ലീഡ് ഉയര്‍ത്തി. കോണ്‍ഗ്രസ് 12 സീറ്റില്‍ ലീഡ് ചെയ്യുന്നു. 

ഉത്തരാഖണ്ഡില്‍ ബിജെപി 41 സീറ്റില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 25 സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി മുന്നിലാണെങ്കിലും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പിന്നിലാണ്. മണിപ്പൂരില്‍ ബിജെപി 30 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. എന്‍പിപി 10ലും കോണ്‍ഗ്രസ് 9 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.
 

12.39: യുപിയില്‍ നില മെച്ചപ്പെടുത്തി എസ്പി. 2017ല്‍ 47 സീറ്റില്‍ ജയിച്ചിടത്തു നിന്ന് 127 സീറ്റിലേക്ക് നില മെച്ചപ്പെടുത്തി. കോണ്‍ഗ്രസ് പിന്നോട്ടുപോയി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏഴിടത്ത് ജയിക്കാന്‍ കഴിഞ്ഞെങ്കില്‍ ഇത്തവണ, മൂന്ന് സീറ്റായി ഒതുങ്ങി. ബിഎസ്പിയുടെ നില ദയനീയം. കഴിഞ്ഞതവണ 19 സീറ്റില്‍ ജയിച്ച മായാവതിയുടെ പാര്‍ട്ടി ഇത്തവണ 5ല്‍ ഒതുങ്ങി.
 

12.37: പനാജിയില്‍ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍ തോറ്റു. ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു.
 

12.30:പഞ്ചാബിലെ ജലാലാബാദ് മണ്ഡലത്തില്‍ ശിരോമണി അകാലിദള്‍ പ്രസിഡന്റ് സുഖ്ബീര്‍ സിഭ് ബാദല്‍ 10,526 വോട്ടിന് പിന്നില്‍.
 

11.38: ഗോവയില്‍ സ്വതന്ത്രനായി മത്സരിച്ച മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍ 713 വോട്ടിന് പിന്നില്‍.
 

11.37: എഎപി ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തി ആയഎന്ന് എഎപി നേതാവ് രാഘവ് ഛദ്ദ. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രധാനമന്ത്രിയാകുമെന്നും രാഘവ്.
 

11.27: ഗൊരഖ്പൂരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 22,000വോട്ടിന്റെ ലീഡ്.
 

11.24: ഇലക്ട്രോണിക് വോട്ടിങ് മെഷിന് എതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഡല്‍ഹി പാര്‍ട്ടി ഓഫീസിന് മുന്നിലാണ് പ്രതിഷേധം. അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പിന്നിലാണ്.
 

11.21: മണിപ്പൂരില്‍ ബിജെപി 42 സീറ്റില്‍ ലീഡ് ചെയ്യൂുന്നു. കോണ്‍ഗ്രസ് 27 സീറ്റില്‍. എന്‍പിപി 12 സീറ്റിലും മറ്റുള്ളവര്‍ 11 സീറ്റിലും ലീഡ് ചെയ്യുന്നു. മഉത്തരാഖണ്ഡില്‍ ബിജെപി 42 സീറ്റില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 24 സീറ്റുകളില്‍.
 

11.15: പഞ്ചാബ് തൂത്തുവാരി എഎപി. 89 സീറ്റില്‍ ലീഡ്. കോണ്‍ഗ്രസ് 14ലില്‍ ഒതുങ്ങി. എസ്എഡി 9, ബിജെപി നാല് സീറ്റിലും ലീഡ് ചെയ്യുന്നു.

11.11: പിന്നിലായിരുന്നു ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ലീഡ് ഉയര്‍ത്തി.

10.36: 37 വര്‍ഷത്തിന് ശേഷം യുപിയില്‍ തുടര്‍ഭരണം. ബിജെപി 243സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഗൊരഖ്പൂരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 15,000 വോട്ടിന് ലീഡ് ചെയ്യുന്നു. മത്സരിച്ച എല്ലാ മന്ത്രിമാരും മുന്നില്‍. എസ്പി 117 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
 

10.13: നാല് സംസ്ഥാനങ്ങളിലും വന്‍ തിരിച്ചടി നേരിട്ട് കോണ്‍ഗ്രസ്. പ്രതീക്ഷ ഗോവയില്‍ മാത്രം. 15 സീറ്റില്‍ ലീഡ് ചെയ്യുന്നു. 16 സീറ്റില്‍ ലീഡ് ചെയ്യുന്ന ബിജെപി മുന്നില്‍. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് 20 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി 46. മണിപ്പൂരില്‍ ബിജെപി 25 സീറ്റിലും കോണ്‍ഗ്രസ് 14 സീറ്റിലും ലീഡ് ചെയ്യുന്നു. ഉത്തര്‍പ്രദേശില്‍ ആറ് സീറ്റില്‍ ലീഡ് ചെയ്യുന്നു.
 

10.00: മുഖ്യമന്ത്രിമാര്‍ പിന്നില്‍
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി എന്നിവര്‍ പിന്നില്‍. പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ എല്ലാവരും പിറകില്‍. ഉത്തരാഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പിന്നില്‍.
 

9.58:പഞ്ചാബില്‍ ആഹ്ലാദ പ്രകടനം ആരംഭിച്ച് എഎപി പ്രവര്‍ത്തകര്‍.
 

9.56: പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നാലാം സ്ഥാനത്ത്. എസ്എഡി നേതാവ് പ്രകാശ് സിങ് ബാദല്‍ പിന്നില്‍.
 

9.54: ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പിന്നില്‍. കോണ്‍ഗ്ഹരസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹരീഷ് റാവത്തും പിന്നില്‍.
 

9.46: പഞ്ചാബില്‍ പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു പിന്നില്‍.
 

9.45: ഉത്തര്‍പ്രദേശില്‍ ബിജെപി ലീഡ് നില 200 കടന്നു. 203 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
 

9.41: ഉത്തരാഖണ്ഡില്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപി. 40 സീറ്റില്‍ ലീഡ് ചെയ്യുന്നു. ഗോവയില്‍ ബിജെപിയില്‍ ഇഞ്ചോടിഞ്ച്. 14 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു. 13സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നാല് സീറ്റില്‍ ലീഡ് ചെയ്യുന്നു. 
 

9.40: പഞ്ചാബില്‍ കേവലഭൂരിപക്ഷമായ 59  കടന്ന് എഎപി. 64 സീറ്റില്‍ ലീഡ് ചെയ്യുന്നു.
 

9.40: യുപിയില്‍ ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ഹാഥ്‌രസ് മേഖലയില്‍ ബിജെപി മുന്നില്‍.മൂന്ന് സീറ്റില്‍ ലീഡ് ചെയ്യുന്നു. കര്‍ഷക സമരം ആളിക്കത്തിയ ലഖിംപുര്‍ ഖേരിയിലും ബിജെപി ലീഡ് ചെയ്യുന്നു. ഏഴ് സീറ്റിലാണ് മുന്നില്‍. 

9.40: ഗോവയില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് 400 വോട്ടിന് പിന്നില്‍.
 

9.35: പഞ്ചാബില്‍ എഎപി കേവലഭൂരിപക്ഷത്തിലേക്ക്. 52 സീറ്റില്‍ മുന്നില്‍. കോണ്‍ഗ്രസ് 38 സീറ്റില്‍ ലീഡ് ചെയ്യുന്നു. എസ്എഡി 20, ബിജെപി 7.
 

9.30: ഗോവയില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം. ബിജെപി 17, കോണ്‍ഗ്രസ് 17.
 

9.30: ഉത്തര്‍പ്രദേശില്‍ റായ്ബറേയില്‍ ബിജെപി മുന്നേറ്റം. 165 സീറ്റില്‍ ബിജെപി ലീഡ്.
 

9.30: പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി രണ്ട് സീറ്റിലും പിന്നില്‍. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പിന്നില്‍. എഎപി കേവല ഭീൂരിപക്ഷത്തിലേക്ക്.

9.12: ഉത്തര്‍പ്രദേശില്‍ 150 കടന്ന് ബിജെപി. 176 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു. കര്‍ഷക സമരം നടന്ന ലഖിംപുര്‍ ഖേരിയില്‍ അടക്കം ബിജെപിയാണ് മുന്നില്‍. എസ്പി 99 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിഎസ്പി ആറിടത്തും കോണ്‍ഗ്രസ് നാലിടത്തും ലീഡ് ചെയ്യുന്നുണ്ട്. 

9:00: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ചുസംസ്ഥാനങ്ങളില്‍ മൂന്നിടത്ത് ബിജെപി മുന്നില്‍. ഉത്തര്‍പ്രദേശില്‍ ബിജെപി നൂറിലേറെ സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. കര്‍ഷകസമരം നടന്ന മേഖലകളിലും ബിജെപിയാണ് മുന്നില്‍. ഉത്തരാഖണ്ഡിലും ബിജെപിയാണ് മുന്നിട്ടുനില്‍ക്കുന്നത്. ആദ്യഫലസൂചനകല്‍ പ്രകാരം ഗോവയിലും ബിജെപി ലീഡ് ചെയ്യുകയാണ്.

8.30: പഞ്ചാബില്‍ എഎപിയാണ് മുന്നിട്ടു നില്‍ക്കുന്നത്. എഎപി 40 ലേറെ സീറ്റുകളില്‍ ലീഡ് നേടി. തൊട്ടുപിന്നില്‍ കോണ്‍ഗ്രസുണ്ട്. മണിപ്പൂരിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഗോവയില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തും, ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും ആദ്യ സൂചനകള്‍ പ്രകാരം പിന്നിലാണ്.

8:00: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com