ചൈനയില്‍ കോവിഡ് വീണ്ടും പിടിമുറുക്കുന്നു, ഇന്ത്യയിലും അതീവ ജാഗ്രത; ജനിതക ശ്രേണീകരണ പരിശോധന വര്‍ധിപ്പിക്കാന്‍ കേന്ദ്രനിര്‍ദേശം 

ചൈന ഉള്‍പ്പെടെ വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ചൈന ഉള്‍പ്പെടെ വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി.

നിലവില്‍ ചൈനയിലും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലുമാണ് കോവിഡ് കേസുകള്‍ ഉയരുന്നത്. ചൈനയില്‍ കഴിഞ്ഞദിവസം പ്രതിദിന കോവിഡ് രോഗികള്‍ 5000 കടന്നു. ബുധനാഴ്ച 3290 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്.ഒമൈക്രോണിന്റെ ഉപവകഭേദമാണ് മുഖ്യമായി പടര്‍ന്നുപിടിക്കുന്നത്.  ചൈനയില്‍ വിവിധ നഗരങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലും അതീവ ജാഗ്രത തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്.

സാമ്പിളുകള്‍ ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കണം. നിരീക്ഷണം ശക്തമാക്കാനും യോഗം നിര്‍ദേശിച്ചു. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ അടക്കം പ്രമുഖരാണ് യോഗത്തില്‍ പങ്കെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com