'പിന്നില്‍ നിന്ന് കുത്തി'; കടുവയ്ക്ക് തിന്നാന്‍ ഇട്ടുകൊടുത്തു, കാട്ടുപോത്തിന്റെ 'വര്‍ഗവഞ്ചന'- വീഡിയോ 

കാട്ടുപോത്തിന്റെ കഴുത്തില്‍ പിടിത്തമിട്ടിരിക്കുകയാണ് കടുവ
സ്വന്തം വര്‍ഗത്തില്‍പ്പെട്ട ജീവിയെ ആക്രമിക്കുന്ന കാട്ടുപോത്ത്
സ്വന്തം വര്‍ഗത്തില്‍പ്പെട്ട ജീവിയെ ആക്രമിക്കുന്ന കാട്ടുപോത്ത്

കാട്ടിലെ വ്യത്യസ്തമായ കാഴ്ചകള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് പതിവാണ്. ശത്രു ആക്രമിക്കാന്‍ വരുമ്പോള്‍ കൂട്ടമായി ചെറുത്തുനില്‍പ്പ് നടത്തുന്ന വന്യമൃഗങ്ങളുടെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആനയായാലും കാട്ടുപോത്തായാലും സ്വന്തം വര്‍ഗത്തില്‍പ്പെട്ടവരെ ഇരയാക്കാന്‍ ശ്രമിക്കുമ്പോള്‍ ശത്രുവിനെതിരെ ഒറ്റക്കെട്ടായി പോരാടുന്ന നിരവധി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലായിട്ടുണ്ട്.

ഇപ്പോള്‍ കടുവയുടെ വായില്‍ അകപ്പെട്ട കാട്ടുപോത്തിനെ രക്ഷിക്കുന്നതിന് പകരം 'പിന്നില്‍ നിന്ന് കുത്തുന്ന' തരത്തിലുള്ള വേറിട്ട വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. രണ്‍ദീപ് ഹൂഡയാണ് വീഡിയോ പങ്കുവെച്ചത്.

കാട്ടുപോത്തിന്റെ കഴുത്തില്‍ പിടിത്തമിട്ടിരിക്കുകയാണ് കടുവ. ഇത് കണ്ട് കാട്ടുപോത്തിന്‍ കൂട്ടത്തില്‍ ചിലത് പേടിച്ച് ഓടിപ്പോകുന്നതും കൂട്ടത്തില്‍ ഒരെണ്ണം വ്യത്യസ്തനാണ് എന്ന് തോന്നിപ്പിക്കുമാറ് കടുവയ്ക്ക് എതിരെ തിരിയുന്നതായും വീഡിയോയുടെ തുടക്കത്തില്‍ കാണാം. എന്നാല്‍ യഥാര്‍ഥത്തില്‍ കടുവയെ സഹായിക്കുന്ന കാട്ടുപോത്തിന്റെ ദൃശ്യങ്ങളാണ് ഞെട്ടല്‍ ഉളവാക്കുന്നത്.

കടുവയ്ക്ക് നേരെ കുതിച്ചുപാഞ്ഞു വരുന്നതായി തോന്നിപ്പിക്കുമാറ് ഓടിയടുക്കുന്ന കാട്ടുപോത്ത്, കടുവയുടെ വായില്‍ അകപ്പെട്ട സ്വന്തം വര്‍ഗത്തില്‍പ്പെട്ട ജീവിയെ കൊമ്പ് കൊണ്ട് കുത്തി മറിച്ചിടുന്നതാണ് അമ്പരപ്പിക്കുന്നത്. കാട്ടുപോത്തിന്റെ വരവ് കണ്ട് പേടിച്ചരണ്ട കടുവ ഇരയിന്മേലുള്ള പിടിത്തം വിട്ട് ഓടിമറയാന്‍ ശ്രമിച്ചു. എന്നാല്‍ സ്വന്തം വര്‍ഗത്തില്‍പ്പെട്ട ജീവിയെ കാട്ടുപോത്ത് കൊമ്പ് കൊണ്ട് കുത്തിമറിച്ചിട്ടതോടെ, കടുവയ്ക്ക് വീണ്ടും ഇരയെ പിടികൂടാന്‍ സൗകര്യം ലഭിക്കുകയായിരുന്നു. ഇതിനെല്ലാം പുറമേ ഇരയുടെ പിന്നില്‍ നിന്ന് കുത്തി കടുവയ്ക്ക് വീണ്ടും സഹായം ചെയ്ത് കൊടുക്കുന്ന കാട്ടുപോത്തിന്റെ ദൃശ്യങ്ങളില്‍ സോഷ്യല്‍മീഡിയ ആശ്ചര്യം പ്രകടിപ്പിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com