'ചിരിച്ചുകൊണ്ട് നടത്തുന്ന പ്രസ്താവനകള്‍ കുറ്റകരമല്ല'; അനുരാഗ് താക്കൂറിന്റെ വിദ്വേഷ പ്രസംഗത്തില്‍ ഡല്‍ഹി ഹൈക്കോടതി 

നിങ്ങൾ പുഞ്ചിരിയോടെയാണ് എന്തെങ്കിലും  പറയുന്നതെങ്കിൽ, കുറ്റകരമല്ല എന്നായിരുന്നു കോടതിയുടെ വാക്കുകൾ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡൽഹി: രാഷ്ട്രിയക്കാർ ചിരിച്ചു കൊണ്ട് നടത്തുന്ന പ്രസ്താവനകൾ കുറ്റകരമല്ലെന്ന പരാമർശവുമായി ഡൽഹി ഹൈക്കോടതി. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെതിരെ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന ഹർജി പരി​ഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം. നിങ്ങൾ പുഞ്ചിരിയോടെയാണ് എന്തെങ്കിലും  പറയുന്നതെങ്കിൽ, കുറ്റകരമല്ല എന്നായിരുന്നു കോടതിയുടെ വാക്കുകൾ. 

2020ലെ ഡൽഹി കലാപത്തിന് മുമ്പ് അനുരാഗ് താക്കൂറിനും പർവേഷ് വെർമയും നടത്തിയ പ്രസംഗങ്ങൾ ചൂണ്ടിക്കാണിച്ച് നൽകിയ പരാതി വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് സിപിഎം നേതാവ് ബൃന്ദ കാരാട്ടാണ് ഹൈക്കോടതിയിൽ എത്തിയത്. രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലുക എന്ന മുദ്രാവാക്യമാണ് അനുരാ​ഗ് താക്കൂർ പ്രസം​ഗത്തിൽ ഉയർത്തിയത്. ഈ പ്രസം​ഗത്തിന്റെ പേരിൽ 2020 ജനുവരി 29 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കൂറിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. 

തെരഞ്ഞെടുപ്പ് സമയത്തെ പ്രസംഗവും മറ്റ് സമയങ്ങളിലെ പ്രസംഗങ്ങളും തമ്മിൽ വ്യത്യാസം

തെരഞ്ഞെടുപ്പ് സമയത്തെ പ്രസംഗവും മറ്റ് സമയങ്ങളിലെ പ്രസംഗങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം.  തെരഞ്ഞെടുപ്പ് സമയത്ത് എന്തെങ്കിലും പ്രസംഗം നടത്തിയാൽ അത് വ്യത്യസ്ത സന്ദർഭത്തിലാണെന്ന് ജസ്റ്റിസ് സിംഗ് പറഞ്ഞു. എന്നാൽ സാധാരണ സമയങ്ങളിൽ ഒരു പ്രസംഗം നടത്തുകയാണെങ്കിൽ, അത് പ്രേരണയാണെന്നും ജസ്റ്റിസ് സിം​ഗ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com