കോവിഡ് ബാധിച്ച് ഇന്ത്യയില്‍ 47 ലക്ഷം പേര്‍ മരിച്ചെന്ന് ഡബ്ല്യുഎച്ച്ഒ; കണക്കിനെതിരെ കേന്ദ്രസര്‍ക്കാര്‍

ഡബ്ല്യുഎച്ച്ഒ മരണസംഖ്യ കണക്കാക്കാന്‍ ഉപയോഗിച്ച രീതി തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം ഇന്ത്യയിലാണെന് ഡബ്ല്യുഎച്ച്ഒ. ഏകദേശം 47 ലക്ഷത്തോളം പേര്‍ ഇന്ത്യയില്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചതായി ഡബ്ല്യുഎച്ച്ഒ പറയുന്നു. ഇത് സര്‍ക്കാര്‍ കണക്കുകളെക്കാള്‍ പത്തിരട്ടിവരും. എന്നാല്‍ ഈ കണക്കിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. മരണസംഖ്യ കണക്കാക്കാന്‍ ഉപയോഗിച്ച രീതി തെറ്റാണെന്നും ഇന്ത്യയുടെ ആശങ്ക പരിഗണിക്കാതെയാണ് കണക്ക് തയ്യാറാക്കിയതെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

നിലവില്‍ 5.20 ലക്ഷം കോവിഡ് മരണങ്ങള്‍ നടന്നതായാണ് ഇന്ത്യ പറയുന്നതെങ്കിലും യഥാര്‍ഥമരണസംഖ്യ അതിനെക്കാള്‍ പതിന്‍മടങ്ങുവരുമെന്നാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടിലുള്ളത്. ലോകത്താകെ 60 ലക്ഷം പേര്‍ മാത്രമാണു മരിച്ചതെന്നാണു വിവിധ രാജ്യങ്ങളുടെ കണക്കുകള്‍ പറയുന്നതെങ്കിലും യഥാര്‍ഥത്തില്‍ 150 ലക്ഷത്തിലേറെപ്പേര്‍ മരിച്ചിട്ടുണ്ടെന്നാണു ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. അധികമായുള്ള 90 ലക്ഷത്തില്‍ ഭൂരിഭാഗവും ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഔദ്യോഗിക കണക്കുകള്‍ക്കു പുറമേ പ്രാദേശികമായി ലഭിച്ച കണക്കുകള്‍, വീടുകള്‍ തോറുമുള്ള സര്‍വേകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com