രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധന, 3500ന് മുകളില്‍; മഹാരാഷ്ട്രയില്‍ 40 ദിവസത്തിന് ശേഷം ആദ്യമായി 200 കടന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th May 2022 09:58 AM  |  

Last Updated: 06th May 2022 09:58 AM  |   A+A-   |  

covid_india

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധന. 24 മണിക്കൂറിനിടെ 3545 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 19,688 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ എട്ടുശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയിലാണ് ഏറ്റവുമധികം കോവിഡ് രോഗികള്‍. 1365 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.35 ശതമാനമാണ്.

40 ദിവസത്തിന് ശേഷം മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 200 കടന്നു.  മുംബൈയിലാണ് ഏറ്റവുമധികം രോഗികള്‍. സംസ്ഥാനത്തെ മൊത്തം കോവിഡ് രോഗികള്‍ 60 ശതമാനവും മുംബൈയില്‍ നിന്നാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം

ഗാം​ഗുലിയുടെ വീട്ടിൽ ഇന്ന് അമിത് ഷായ്ക്ക് അത്താഴം, ബിജെപിയിലേക്കോ? അഭ്യൂഹം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ