'ചുട്ടുപൊള്ളി രാജസ്ഥാന്‍'- 48 ഡിഗ്രി കടന്ന് താപനില; റെഡ് അലര്‍ട്ട്

രാജസ്ഥാനില്‍ പലയിടങ്ങളിലേയും താപനില മെയ് മാസത്തില്‍ അവനുഭവപ്പെടുന്നതിനേക്കാള്‍ നാല് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരിക്കുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പുര്‍: അത്യുഷ്ണത്തില്‍ വെന്ത് രാജസ്ഥാന്‍. ചൂട് കനത്തതോടെ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ രണ്ട് ദിവസത്തേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ഭാഗങ്ങളിലും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. 

രാജസ്ഥാനില്‍ പലയിടങ്ങളിലേയും താപനില മെയ് മാസത്തില്‍ അവനുഭവപ്പെടുന്നതിനേക്കാള്‍ നാല് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരിക്കുന്നു. ബര്‍മാറില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ശ്രീ ഗംഗാനഗറില്‍ 47.3, ബിക്കാനിറില്‍ 47.2, ചുരൂവില്‍ 47, അജ്മീറില്‍ 45, ഉദയ്പുരില്‍ 44 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്.

രാജസ്ഥാന് പുറമെ രാജ്യത്തിന്റെ വടക്ക്, മധ്യ, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും കനത്ത ചൂടാണ്. പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ജമ്മു കശ്മീരിന്റെ ചില ഭാഗങ്ങള്‍ എന്നിവടങ്ങളില്‍ ഒരാഴ്ചക്കുള്ളില്‍ ഉഷ്ണ തരംഗ സാധ്യയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. 

ഡല്‍ഹിയിലും അന്തരീക്ഷ ഊഷ്മാവ് റെക്കോഡ് നിലയില്‍ രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്ചയോടെ ഡല്‍ഹിയിലെ താപനില ഇനിയും വര്‍ധിച്ച് 44 ഡിഗ്രി സെല്‍ഷ്യസോളമെത്തുമെന്നാണ് കണക്കുകൂട്ടല്‍. 

അതേസമയം കര്‍ണാടകയിലെ ബംഗളൂരുവില്‍ സാധാരണയായി അനുഭവപ്പെടുന്ന താപനിലയേക്കാള്‍ 11 ഡിഗ്രി സെല്‍ഷ്യസ് കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 23 ഡിഗ്രി സെല്‍ഷ്യസാണ് നിലവില്‍ ബംഗളൂരുവിലെ താപനില. ഗുജറാത്തിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ താപ നിലയില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com