ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു, ഡല്‍ഹിയില്‍ റെക്കോര്‍ഡ് ചൂട്; 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് 

ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം തുടരുന്നു. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തി. 49 ഡിഗ്രി സെല്‍ഷ്യസാണ് ഈ രണ്ടു സംസ്ഥാനങ്ങളില്‍ രേഖപ്പെടുത്തിയ പരമാവധി ചൂട്. 

കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ അതിതീവ്രമഴ തുടരുകയാണ്. എന്നാല്‍ ഉത്തരേന്ത്യ കടുത്ത ചൂടില്‍ വെന്തുരുകുകയാണ്. ദക്ഷിണപടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. 49.2 ഡിഗ്രി സെല്‍ഷ്യസാണ് കാലാവസ്ഥ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയത്. 

ഉത്തര്‍പ്രദേശില്‍ ബുന്ദല്‍ഖണ്ഡ് മേഖലയിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 49 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ ബാന്ദ ജില്ലയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടത്. രാജസ്ഥാനില്‍ 47.9 ഡിഗ്രി സെല്‍ഷ്യസാണ് പരമാവധി ചൂട്. ഝാന്‍സി (47.6), ഖജുരാഹോ (47.4), ഹിസാര്‍ (47.2) എന്നിങ്ങനെയാണ് കടുത്ത ചൂട് രേഖപ്പെടുത്തിയ ഉത്തരേന്ത്യയിലെ മറ്റു സ്ഥലങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com