'അകത്തുകയറുന്നവര്‍ ശ്രദ്ധിക്കുക!, ഫ്‌ലാറ്റ് മുഴുവന്‍ വിഷവാതകം'; 'മുന്നറിയിപ്പ് നല്‍കി' അമ്മയും പെണ്‍മക്കളും ആത്മഹത്യ ചെയ്തു

ഫ്‌ലാറ്റില്‍ വിഷവാതകം നിറച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഫ്‌ലാറ്റില്‍ വിഷവാതകം നിറച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍. 50കാരിയും രണ്ടുമക്കളുമാണ് മരിച്ചത്. വിഷവാതകം ശ്വസിച്ച് ശ്വാസംമുട്ടിയാണ് മൂവരുടെയും മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തെക്കന്‍ ഡല്‍ഹിയിലാണ് സംഭവം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കണ്ടത് ഫ്‌ലാറ്റിന്റെ വാതിലുകളും ജനലുകളും അലുമിനിയം ഷീറ്റ് കൊണ്ട് മറച്ചനിലയിലായിരുന്നു. പുക ഫ്‌ലാറ്റിന് പുറത്തേയ്ക്ക് പോകാത്ത വിധമാണ് ക്രമീകരിച്ചിരുന്നത്. ഓണ്‍ലൈന്‍ വഴിയാണ് ആത്മഹത്യയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന വസ്തുക്കള്‍ വാങ്ങിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറയുന്നു. 

പാചകവാതക സിലിണ്ടര്‍ തുറന്നിട്ട നിലയിലായിരുന്നു. കല്‍ക്കരി ഫയറില്‍ നിന്ന് തീ ഉയരുന്നുണ്ടായിരുന്നു. കല്‍ക്കരി ഫയറില്‍ നിന്നുയര്‍ന്ന തീയും വായു പുറത്തേയ്ക്ക് പോകാന്‍ സംവിധാനം ഇല്ലാതിരുന്നതുമാകാം മരണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ ഫലമായി കാര്‍ബണ്‍ മോണോക്‌സൈഡ് മുറിയില്‍ നിറഞ്ഞത് മൂലമാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഒരു മുറിയില്‍ തന്നെയാണ് മൂവരെയും മരിച്ച നിലയില്‍ പൊലീസ് കണ്ടത്. ഫ്‌ലാറ്റില്‍ കയറുന്നവര്‍ തീപ്പെട്ടി കത്തിക്കരുത് എന്ന് മുന്നറിയിപ്പ് നല്‍കുന്നത് അടക്കമുള്ള ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു.

'ഫ്‌ലാറ്റില്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവ് വര്‍ധിച്ചാല്‍ തീപിടിക്കാന്‍ സാധ്യതയുണ്ട്. മുറികളും ജനലുകളും തുറന്നിട്ട് വായു പുറത്തേയ്ക്ക് പോകാന്‍ അനുവദിക്കണം. ഒരിക്കലും തീപ്പെട്ടി കത്തിക്കരുത്. മുറി മുഴുവന്‍ വിഷവാതകമാണ്. കര്‍ട്ടന്‍ മാറ്റുമ്പോഴും ശ്രദ്ധിക്കണം. വിഷവാതകം ശ്വസിക്കരുത്'- ഇംഗ്ലീഷില്‍ എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. 

മഞ്ജു ശ്രീവാസ്തവയും പെണ്‍മക്കളുമാണ് മരിച്ചത്. സ്ത്രീയുടെ ഭര്‍ത്താവ് കഴിഞ്ഞവര്‍ഷം കോവിഡ് വന്ന് മരിച്ചിരുന്നു. ഇതിന് പിന്നാലെ കുടുംബാംഗങ്ങള്‍ അസ്വസ്ഥരായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. സംഭവത്തില്‍  പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com