'വീട്ടില്‍ പോയി വല്ലതും വച്ചുണ്ടാക്കൂ'; സുപ്രിയ സുലെയോട് മാപ്പുപറഞ്ഞ് ബിജെപി നേതാവ്

എന്‍സിപി നേതാവും എംപിയുമായ സുപ്രിയ സുലെയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടില്‍
സുപ്രിയ സുലെ
സുപ്രിയ സുലെ

മുംബൈ: എന്‍സിപി നേതാവും എംപിയുമായ സുപ്രിയ സുലെയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടില്‍. പരാമര്‍ശത്തില്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനവനിതാ കമ്മീഷന്‍ ചന്ദ്രകാന്തിന് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാട്ടീല്‍ ക്ഷമാപണം നടത്തിയത്.

തന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും, ഒരു സ്ത്രീയെയും വേദനിപ്പിക്കുക എന്നതായിരുന്നില്ലെ തന്റെ ലക്ഷ്യമെന്നും  പാട്ടില്‍ പറഞ്ഞു. 45 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടിയില്‍ സ്ത്രീ ശാക്തികരണത്തിനായി വിവിധ സാമൂഹിക സംഘടനകള്‍ക്കൊപ്പം താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ രാഷ്്ട്രീയത്തില്‍ സ്ത്രീ പങ്കാളിത്തം എന്ന് പ്രോത്സാഹിപ്പിച്ചിട്ടുള്ളതുമാണ്. ബിജെപിക്ക് സംസ്ഥാന നിയമസഭയില്‍ 12 വനിതാ എംഎല്‍എമാരും മഹാരാഷ്ട്രയില്‍ 5 വനിതാ എംപിമാരുമുണ്ട്. അന്നത്തെ പരാമര്‍ശത്തില്‍ ഒരു പഴഞ്ചൊല്ല് ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. ഇത് ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല. തെറ്റായി മനസിലാക്കിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കേണ്ടിവന്നതില്‍ തനിക്ക് പ്രയാസമുണ്ടെന്നും വനിതാ കമ്മീഷന് അയച്ച കത്തില്‍ പാട്ടീല്‍ പറഞ്ഞു.

പിന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനിടെയാണ് ബിജെപി നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശമുണ്ടായത്. 'രാഷ്ട്രീയം മനസിലാകുന്നില്ലെങ്കില്‍ വീട്ടില്‍ പോയി ഭക്ഷണമുണ്ടാക്കൂ' എന്നായിരുന്നു ചന്ദ്രകാന്തിന്റെ അധിക്ഷേപം.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com