വിമതരെ വെട്ടി സ്ഥാനാര്‍ഥി പട്ടിക; പി ചിദംബരം, സുര്‍ജേവാല, മുകള്‍ വാസ്‌നിക്...10 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ എന്നിവര്‍ക്ക്  സീറ്റില്ല.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


 
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ എന്നിവര്‍ക്ക്  സീറ്റില്ല.ഗ്രൂപ്പ് 23 നേതാക്കളില്‍ നിന്ന് മുകുള്‍ വാസ്‌നിക് മാത്രമാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചത്.  പത്ത് സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ഹൈക്കമാന്റ് പുറത്തുവിട്ടത്.

ഛത്തീസ്ഗഢില്‍ നിന്ന് രാജീവ് ശുക്ലയും രഞ്ജിത രഞ്ജനുമാണ് സീറ്റ് നല്‍കിയത്. ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനാണ് രാജീവ് ശുക്ല, രഞ്ജിത രഞ്ജന്‍ ബീഹാറില്‍ നിന്നുള്ള നേതാവാണ്. ഹരിയാനയില്‍നിന്ന് അജയ് മാക്കനും കര്‍ണാടകയില്‍ നിന്ന് ജയറാം രമേശും മധ്യപ്രദേശില്‍ നിന്ന് വിവേക് താന്‍ഹയും മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ഇമ്രാന്‍ പ്രതാപ് ഗഡിയ്ക്കാണ് സീറ്റ് നല്‍കിയത്. 

രാജസ്ഥാനില്‍ നിന്ന് മൂന്ന് പേര്‍ക്ക്‌സീറ്റ് നല്‍കി. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്‌സിങ്ങ് സുര്‍ജേവാല, മുകള്‍ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവര്‍ക്കാണ് സീറ്റ് നല്‍കിയത്. തമിഴ്‌നാട്ടില്‍ നിന്ന് വീണ്ടും 
പി ചിദംബരം സ്ഥാനാര്‍ഥിയാകും. നേരത്തെ മഹാരാഷ്ട്രയില്‍ നിന്നാണ് ചിദംബരം രാജ്യസഭയിലെത്തിയത്.
 

ബിജെപി സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ

രാജ്യസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ച് ബിജെപി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാന്‍ കര്‍ണാടകയില്‍ നിന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ മഹാരാഷ്ട്രയില്‍ നിന്നും മത്സരിക്കും. പതിനാറുപേരുടെ പട്ടികയില്‍ അഞ്ച് വനിതകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ പത്തിനാണ് 15 സംസ്ഥാനങ്ങളിലെ 57 രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. 57ല്‍ പതിനൊന്ന് സീറ്റുകള്‍ ഉത്തര്‍പ്രദേശിലാണ്. കോണ്‍ഗ്രസ് വിട്ട കപില്‍ സിബല്‍ ഉത്തര്‍പ്രദേശില്‍ നിന്ന് സമാജ്‌വാദി പാര്‍ട്ടി പിന്തുണയോടെ മത്സരിക്കുന്നുണ്ട്. മുതിര്‍ന്ന നേതാവ് ജാവേദ് അലിയും എസ്പി മേധാവി അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവും മത്സരിക്കും. തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ആറു സീറ്റുകള്‍ വീതമുണ്ട്. നേരത്തെ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയും എഎപിയും അഞ്ച് സീറ്റുകള്‍ വീതം നേടിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com