ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ ഡിഎംകെ; ആര്‍ എന്‍ രവിയെ തിരിച്ചു വിളിക്കണം, രാഷ്ട്രപതിക്ക് നിവേദനം നല്‍കും

രാഷ്ട്രപതിക്ക് കൂട്ടായ നിവേദനം നല്‍കണമെന്നാവശ്യപ്പെട്ട് ടി ആര്‍ ബാലു ബിജെപി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക് കത്തെഴുതി

ചെന്നൈ: കേരളത്തിന് പിന്നാലെ തമിഴ്‌നാട്ടിലും ഗവര്‍ണര്‍ക്കെതിരെ ഭരണകക്ഷികള്‍ രംഗത്ത്. ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ പിരിച്ചുവിടണമെന്ന് മുഖ്യഭരണകക്ഷിയായ ഡിഎംകെ ആവശ്യപ്പെട്ടു. ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ബിജെപി ഇതര പ്രതിപക്ഷ കക്ഷികള്‍ നിവേദനം നല്‍കാനാണ് നീക്കം. 

ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കൂട്ടായ നിവേദനം നല്‍കണമെന്നാവശ്യപ്പെട്ട് ഡിഎംകെ ട്രഷററും എംപിയുമായ ടി ആര്‍ ബാലു ബിജെപി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക് കത്തെഴുതി. പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത മെമ്മോറാണ്ടത്തില്‍ ഒപ്പിടണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 

ഗവര്‍ണര്‍ക്കെതിരായ നീക്കവുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസും സിപിഎമ്മും അറിയിച്ചിട്ടുണ്ട്. ഗവര്‍ണര്‍ സംസ്ഥാനത്ത് ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ഡിഎംകെ ആരോപിക്കുന്നു. സെക്കുലര്‍ പ്രോഗ്രസീവ് അലയന്‍സ് ഗവര്‍ണര്‍ക്കെതിരെ രംഗത്തു വന്നിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com