ബാബരി മസ്ജിദ് ഗൂഢാലോചന: അഡ്വാനി ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരായ അപ്പീല്‍ ഹൈക്കോടതി തള്ളി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 09th November 2022 03:16 PM  |  

Last Updated: 09th November 2022 03:17 PM  |   A+A-   |  

babri

ബാബരി മസ്ജിദ് (ഫയല്‍ ചിത്രം)

 

അലഹാബാദ്: ബാബരി മസ്ജിദ് ഗൂഢാലോചന കേസില്‍ എല്‍കെ അഡ്വാനി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരായ അപ്പീല്‍ അലഹാബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ രമേശ് സിന്‍ഹ, സരോദ് യാദവ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

അഡ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ് എന്നിവര്‍ ഉള്‍പ്പെടെ 32 പേരെയാണ് ലക്‌നൗവിലെ സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടത്. 1992 ഡിസംബര്‍ ആറിന് മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി തീരുമാനിച്ചല്ലെന്നും ഇതില്‍ ഗൂഢാലോചന ഇല്ലെന്നും വിലയിരുത്തിയാണ് പ്രത്യേക ജഡ്ജി എസ്‌കെ കേശവ് വിധി പറഞ്ഞത്. 

വിചാരണക്കോടതി വിധിക്കെതിരെ അയോധ്യാ നിവാസികളായ ഹാജി മഹമ്മൂദ് അഹമ്മദ്, സയിദ് അഖ്‌ലാഖ് അഹമ്മദ് എന്നിവരാണ് അപ്പീല്‍ നല്‍കിയത്. മസ്ജിദ് തകര്‍ക്കുന്നതിന് തങ്ങള്‍ ദൃക്‌സാക്ഷികളാണെന്നും ഇരകളാക്കപ്പെട്ടവരില്‍ തങ്ങളും ഉള്‍പ്പെടുമെന്നും ഇവര്‍ ഹര്‍ജിയില്‍ പറഞ്ഞു. 

കേസില്‍ കഴിഞ്ഞ മാസം 31ന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി; ആംബുലന്‍സിന് വഴി മാറി കൊടുത്ത് നരേന്ദ്രമോദി; വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ