തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി; ആംബുലന്‍സിന് വഴി മാറി കൊടുത്ത് നരേന്ദ്രമോദി; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2022 02:53 PM  |  

Last Updated: 09th November 2022 02:53 PM  |   A+A-   |  

narendra_modi_ambulance

ആംബുലന്‍സ് കടത്തി വിട്ട ശേഷം യാത്രതുടരുന്ന മോദി

 

ഷിംല: ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ആംബുലന്‍സിന് വഴിമാറി കൊടുത്ത് മാതൃകയായി. ആംബുലന്‍സ് വരുന്നത് കണ്ട നരേന്ദ്രമോദി, അകമ്പടി വാഹനങ്ങളോട് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഹിമാചല്‍ പ്രദേശിലെ ചാംബിയില്‍ വച്ചാണ് സംഭവം.

ആംബുലന്‍സ് കടന്ന് പോയെന്ന്  ഉറപ്പാക്കിയ ശേഷമാണ് പ്രധാനമന്ത്രിയുടെ വാഹനം കടന്നുപോയത്. നിരവധി പേരാണ് ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്.

ഈ മാസം പന്ത്രണ്ടിനാണ് തെരഞ്ഞടുപ്പ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി റാലികളിലാണ് പങ്കെടുക്കുന്നത്. ഹിമാചലിന്റെ സുസ്ഥിരവികസനത്തിന് ബിജെപിക്ക് തന്നെ ഭരണം നല്‍കണമെന്നാണ് പ്രധാനമന്ത്രി വോട്ടര്‍മാരോട് അഭ്യര്‍ഥിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമയം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍; നോട്ടുനിരോധനത്തിന് എതിരായ ഹര്‍ജി മാറ്റി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ