ഹിമാചലില്‍ ഇഞ്ചോടിഞ്ച്; പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസിനെ തുണയ്ക്കും; സര്‍വേ ഫലം

ബിജെപിക്ക് 31 മുതല്‍ 38 സീറ്റുകള്‍ വരെ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 29 മുതല്‍ 37 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം
കോണ്‍ഗ്രസ് ബിജെപി പതാകകള്‍ ഫയല്‍ ചിത്രം
കോണ്‍ഗ്രസ് ബിജെപി പതാകകള്‍ ഫയല്‍ ചിത്രം

ഷിംല: ഹിമാചലില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് മത്സരമെന്ന് എബിപി-സി വോട്ടര്‍ സര്‍വേ. ഇരുപാര്‍ട്ടികളും ചമ്മില്‍ ഒരു ശതമാനത്തിന്റെ വോട്ടുവിത്യാസം മാത്രമാണ് ഉണ്ടാവുകയെന്നും സര്‍വേയില്‍ പറയുന്നു.

ബിജെപിക്ക് 31 മുതല്‍ 38 സീറ്റുകള്‍ വരെ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 29 മുതല്‍ 37 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. ആം ആദ്മി ഒരു സീറ്റ് വരെ ലഭിച്ചേക്കും.

കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തേതില്‍ നിന്ന് 2.5 ശതമാനം വോട്ട് വര്‍ധനവ് ഉണ്ടാകുമ്പോള്‍ ബിജെപിക്ക് ഇത്തവണ 3.9 ശതമാനം കുറവുണ്ടാകുമെന്നും സര്‍വേ പറയുന്നു. എഎപി സംസ്ഥാനത്ത് 3.3 ശതമാനം വോട്ടുകള്‍ നേടും. പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനമാണ് കോണ്‍ഗ്രസിന്റെ വോട്ടിങ് വര്‍ധനവിന് സഹായകമാകുന്നതാണ് സര്‍വേയില്‍ പറയുന്നു.

നവംബര്‍ 12നാണ് വോട്ടെടുപ്പ്. നിലവില്‍ ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. പ്രധാനമന്ത്രി നിരവധി തെരഞ്ഞെടുപ്പ് റാലികളില്‍ സംബന്ധിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com