ബലാത്സംഗക്കേസ് പ്രതി കാറുമായി രക്ഷപ്പെടാന്‍ ശ്രമം; തടയാന്‍ ശ്രമിച്ച സുരക്ഷാജീവനക്കാരനെ ഇടിച്ചുവീഴ്ത്തി കൊല്ലാന്‍ ശ്രമം; വീഡിയോ

യുവാവായ ജനറല്‍ മാനേജര്‍ ബലാത്സംഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഓഫിസിലെ സഹപ്രവര്‍ത്തകയാണ് പൊലീസില്‍ പരാതി നല്‍കിയത്.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ലക്‌നൗ: ബലാത്സംഗ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി സ്വകാര്യ കമ്പനി ജനറല്‍ മാനേര്‍. നോയിഡ സ്വദേശിയായ നീരജ് സിങ്ങാണ് പൊലീസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഫ്‌ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ ഇടിച്ചുവീഴ്ത്തിയത്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

യുവാവായ ജനറല്‍ മാനേജര്‍ ബലാത്സംഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഓഫിസിലെ സഹപ്രവര്‍ത്തകയാണ് പൊലീസില്‍ പരാതി നല്‍കിയത്. കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ നീരജ് സിങ് ഒളിവില്‍ പോകുകയായിരുന്നു. ഇതിനിടെ നീരജ് സിങ് വീട്ടിലെത്തിയതായി ചൊവ്വാഴ്ച വൈകിട്ടു പൊലീസിന് വിവരം ലഭിച്ചു. പൊലീസ് പിടികൂടാനെത്തുന്ന വിവരമറിഞ്ഞ നീരജ് സിങ് കാറുമായി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ജീവനക്കാരനെ ഇടിച്ചിട്ടത്.

അണ്ടര്‍ ഗ്രൗണ്ടിലെ പാര്‍ക്കിങ്ങില്‍നിന്ന് അതിവേഗത്തില്‍ വരുന്ന നീരജ് സിങ്ങിന്റെ വാഹനം തടയാന്‍ സുരക്ഷാ ജീവനക്കാരന്‍ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. കാര്‍ നിര്‍ത്താതെ ജീവനക്കാരനെ ഇടിച്ചിട്ട് മുന്നോട്ടു പോകുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. 

അപകടത്തില്‍ പരുക്കേറ്റ സുരക്ഷാ ജീവനക്കാരനായ അശോക് മാവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകരമായ െ്രെഡവിങ്ങിന്റെ പേരില്‍ നീരജ് സിങ്ങിനെതിരെ പൊലീസ് മറ്റൊരു കേസ് കൂടി റജിസ്റ്റര്‍ െചയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com