ഹിമാചലിൽ വോട്ടെടുപ്പ് അവസാനിച്ചു; ചരിത്രമെഴുതാൻ ബിജെപി; തിരിച്ചുവരവിൽ കണ്ണുനട്ട് കോൺ​ഗ്രസ്

ചില ബൂത്തുകളിൽ വരി നിൽക്കുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നതിനാൽ പോളിങ് ശതമാനം വർധിക്കും
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ഷിംല: ഹിമാചൽ പ്രദേശിൽ 68  നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. അഞ്ച് മണിവരെ 65.50 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ 55.74 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. വോട്ടെടുപ്പിനായി 7,884 പോളിങ് സ്റ്റേഷനുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജീകരിച്ചത്. 

ചില ബൂത്തുകളിൽ വരി നിൽക്കുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നതിനാൽ പോളിങ് ശതമാനം വർധിക്കും. ഡിസംബർ എട്ടിനാണ് ഫല പ്രഖ്യാപനം. 2017ൽ 74.6 ശതമാനമായിരുന്നു പോളിങ്. 

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ, പിസിസി അധ്യക്ഷ പ്രതിഭ സിങ്, മുൻ മുഖ്യമന്ത്രി പികെ ധൂമൽ, മകനും കേന്ദ്ര മന്ത്രിയുമായ അനുരാഗ് ഠാക്കൂർ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, കോൺഗ്രസ് നേതാവ് ആനന്ദ് ശർമ തുടങ്ങിയവരുൾപ്പെടെ വോട്ടു രേഖപ്പെടുത്തി. 

തുടർ ഭരണം പ്രതീക്ഷിക്കുന്ന ബിജെപിയും ഭരണ വിരുദ്ധ വികാരം അനുകൂലമാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും സാന്നിധ്യമറിയിക്കുന്നു. 68 അംഗ നിയമസഭയിൽ, നിലവിൽ ബിജെപിക്ക് 45 സീറ്റുണ്ട്, കോൺഗ്രസിന് 22 സീറ്റും സിപിഎമ്മിന് ഒരു സീറ്റുമാണുള്ളത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com