മോഷ്ടിക്കാന്‍ ഒന്നും കിട്ടിയില്ല, ഭര്‍ത്താവിനു മുന്നില്‍ വച്ച് ഭാര്യയെ ബലാത്സംഗം ചെയ്തു, അറസ്റ്റ് 

1400 രൂപ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ ഏതാനും വെള്ളി ആഭരണങ്ങള്‍ നല്‍കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പുര്‍: രാജസ്ഥാനില്‍ ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് ഭാര്യയെ നാലു പേര്‍ ചേര്‍ന്നു ബലാത്സംഗം ചെയ്തു. മോഷ്ടിക്കാനെത്തിയവരാണ് കുറ്റകൃത്യം ചെയ്‌തെന്നും ഇവര്‍ അറസ്റ്റിലായതായ പൊലീസ് പറഞ്ഞു.

ബുധനാഴ്ച രാത്രിയാണ് സംഭവം. നാല്‍പ്പത്തിയഞ്ചു വയസ്സുള്ള ഭാര്യയും ഭര്‍ത്താവും ഉറങ്ങാന്‍ ഒരുങ്ങുമ്പോഴാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. ഇരുവരെയും ബന്ദിയാക്കിയ സംഘം പണവും ആഭരണങ്ങളും ആവശ്യപ്പെട്ടു. 

1400 രൂപ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ ഏതാനും വെള്ളി ആഭരണങ്ങള്‍ നല്‍കി. മറ്റൊന്നും കിട്ടാതായതോടെ മോഷ്ടാക്കള്‍ ഭര്‍ത്താവിനു മുന്നില്‍ വച്ച് ഭാര്യയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

ഞെട്ടലിലായ ഭാര്യയും ഭര്‍ത്താവും വ്യാഴാഴ്ച മുതല്‍ വീട്ടിനുള്ളില്‍ കഴിഞ്ഞു. പിന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com