ഭോപ്പാൽ: ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ രോഗികൾക്കൊപ്പം പശു! മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലാ ആശുപത്രിയുടെ ഐസിയുവിലാണ് പശു കയറിയത്. അത്യാഹിത വിഭാഗത്തിലെ വാർഡിൽ അലഞ്ഞു നടക്കുന്ന പശുവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി.
രോഗികളെ പ്രവേശിപ്പിക്കാനും ശരിയായ ചികിത്സ ലഭ്യമാക്കാനും പാടുപെടുന്നതിനിടെ വെള്ളിയാഴ്ചയാണ് സംഭവം. ആശുപത്രി വളപ്പിലെത്തിയ പശു ഐസിയു വാർഡിലേക്ക് കടക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഒരു സെക്യൂരിറ്റിക്കാരൻ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ ജോലിയിൽ നിന്ന് നീക്കിയതായി അധികൃതർ അറിയിച്ചു. വീഡിയോ വൈറലായതോടെ ആരോഗ്യ വകുപ്പ് ജീവനക്കാർ ഒന്നടങ്കം പൊല്ലാപ്പിലായതിന് പിന്നാലെയാണ് അധികൃതർ സംഭവത്തിൽ ഇടപെട്ട് നടപടിയെടുത്തത്. കന്നുകാലികളെ തടയാൻ ആശുപത്രിയുടെ രണ്ട് ഗേറ്റുകളിലും ജീവനക്കാരെ നിയോഗിച്ചിരിക്കെയാണ് ഗുരുതര അനാസ്ഥ.
24 മണിക്കൂറും കാവൽക്കാരനെ വിന്യസിച്ചിട്ടുണ്ടെങ്കിലും അശ്രദ്ധയാണ് സംഭവത്തിന് വഴിയൊരുക്കിയത് എന്നാണ് വിമർശനം. വാർഡിൽ അലഞ്ഞു തിരിയുന്ന പശുവിനെ കണ്ട ആരോ വീഡിയോ പകർത്തുകയായിരുന്നു. ദൃശ്യങ്ങൾ ജില്ല ഹെൽത്ത് ഓഫീസിലെത്തിയതോടെയാണ് ജീവനക്കാർക്കെതിരെ നടപടിയുണ്ടായത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ