ഐസിയുവില്‍ 'കറങ്ങിനടന്ന്' പശു, അനാസ്ഥ- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 12:41 PM  |  

Last Updated: 21st November 2022 12:41 PM  |   A+A-   |  

cow

ഐസിയുവില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുവിന്റെ ദൃശ്യം

 

ഭോപ്പാല്‍: മധ്യപ്രദേശിലെ ജില്ലാ ആശുപത്രിയില്‍ ഐസിയുവില്‍ പശു. ഗുരുതര രോഗമുള്ളവര്‍ക്ക് കൂടുതല്‍ പരിചരണം ലഭിക്കാന്‍ സ്ഥാപിക്കുന്ന ഐസിയുവില്‍ പശു റോന്തുചുറ്റുന്ന ദൃശ്യങ്ങള്‍ കണ്ട് സോഷ്യല്‍മീഡിയ ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്.

രാജ്ഗഡിലാണ് സംഭവം. ഇവിടത്തെ ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ പശു അലഞ്ഞുതിരിഞ്ഞ് നടക്കുന്നതാണ് ദൃശ്യങ്ങളായി പുറത്തുവന്നത്. പശുവിനെ കണ്ട് ഇതിനെ പുറത്തേയ്ക്ക് മാറ്റാന്‍ ജീവനക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. 

സംഭവം വിവാദമായതോടെ, ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചു.വാര്‍ഡ് ബോയിക്കും സെക്യൂരിറ്റി ജീവനക്കാരനുമെതിരെ നടപടി സ്വീകരിച്ചതായി സിവില്‍ സര്‍ജന്‍ രാജേന്ദ്രന്‍ കത്താരിയ അറിയിച്ചു. 

 

ഈ വാർത്ത കൂടി വായിക്കൂ'

മനുഷ്യന്‍ പോലും തോറ്റുപോകും'; ട്രക്കിനെ കണ്ട് കുഴഞ്ഞുവീണ് ആടുകളുടെ 'അഭിനയം'- വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ