ഭാര്യയെ സ്ഥലം കാണിക്കാന്‍ മലയുടെ മുകളില്‍ നിന്ന് വീഡിയോ കോള്‍; താഴേക്ക് വീണ് 42കാരന് ദാരുണാന്ത്യം

ഹരിയാനയില്‍ ആരവല്ലി മലനിരയുടെ മുകളില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീണ് 42കാരന്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗുരുഗ്രാം: ഹരിയാനയില്‍ ആരവല്ലി മലനിരയുടെ മുകളില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീണ് 42കാരന്‍ മരിച്ചു. ആരവല്ലി മലനിരയിലെ വൈന്ദ പാറ ഖനിക്ക് സമീപം മലഞ്ചെരിവില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവം നടന്ന സമയത്ത് 42കാരന്‍ മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുരുഗ്രാം- ഫരീദാബാദ് റോഡിന് സമീപം ശനിയാഴ്ചയാണ് സംഭവം. ബല്ലാബ്ഗഡ് സ്വദേശിയായ കമല്‍ ആണ് മരിച്ചത്. രണ്ടു കൂട്ടുകാര്‍ക്കൊപ്പമാണ് കമല്‍ മലയുടെ മുകളില്‍ എത്തിയത്. മലയുടെ മുകളില്‍ ഇരുന്ന് കൂട്ടുകാര്‍ക്കൊപ്പം മദ്യപിച്ചു. ഇതിന് ശേഷമാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.

വീഡിയോ കോള്‍ വഴി ഭാര്യയെ സ്ഥലം കാണിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് കൂട്ടുകാര്‍ പറയുന്നു. സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി കുഴിയിലേക്ക് വീഴുകയായിരുന്നുവെന്നും കൂട്ടുകാര്‍ പറയുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കൂട്ടുകാരെ ചോദ്യം ചെയ്ത് വരുന്നതായും പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com