'അവന്‍ നിരന്തരം തല്ലുന്നു, കൊന്ന് പല കഷണങ്ങളായി മുറിച്ച് ഉപേക്ഷിക്കും'; ശ്രദ്ധ രണ്ടു വര്‍ഷം മുമ്പ് പൊലീസില്‍ നല്‍കിയ പരാതി പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 01:19 PM  |  

Last Updated: 23rd November 2022 01:23 PM  |   A+A-   |  

Aftab-_Shraddha_Walker

അഫ്താബ് - ശ്രദ്ധ വാല്‍ക്കര്‍

 

ന്യൂഡല്‍ഹി: അഫ്താബ് പൂനെവാലെ തന്നെ കൊലപ്പെടുത്തി പല കഷണങ്ങളായി മുറിച്ച് ഉപേക്ഷിക്കുമെന്ന് ശ്രദ്ധ വാല്‍ക്കര്‍ നേരത്തെ ഭയപ്പെട്ടിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് മഹാരാഷ്ട്ര പൊലീസിനോട് ശ്രദ്ധ ഈ ഭയം പങ്കുവെച്ചത്. 2020 നവംബര്‍ 23 ന് ഇക്കാര്യം വ്യക്തമാക്കി ശ്രദ്ധ വാല്‍ക്കര്‍ മഹാരാഷ്ട്രയിലെ തുലിഞ്ജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി പൊലീസ് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അമീന്‍ തന്നോട് നിരന്തരം വഴക്കിടുന്നതായും, മര്‍ദ്ദിക്കുന്നതായും ശ്രദ്ധ പരാതിയില്‍ പറയുന്നു. തന്നെ കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്. അയാള്‍ തന്നെ കൊലപ്പെടുത്ത് പല കഷണങ്ങളായി മുറിച്ച് ഉപേക്ഷിക്കുമെന്ന് ഭയമുണ്ടെന്നും ശ്രദ്ധ പൊലീസിനോട് പറഞ്ഞു. 

ആറുമാസമായി അവന്‍ എന്നെ തല്ലുന്നു. അവനെ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കണമെന്ന കാര്യമോര്‍ത്ത് അതെല്ലാം ക്ഷമിക്കുകയായിരുന്നു. ശാരീരിക ഉപദ്രവം കഠിനമാണെന്നും, കൊല്ലുമെന്ന ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തില്‍ അഫ്താബിനൊപ്പം ജീവിക്കാനാവില്ലെന്നും പരാതിയില്‍ യുവതി പറയുന്നു. 

തന്നെ മര്‍ദ്ദിക്കുന്ന കാര്യം അഫ്താബിന്റെ വീട്ടുകാര്‍ക്ക് അറിയാം. അഫ്താബിന്റെ  മാതാപിതാക്കള്‍ വാരാന്ത്യങ്ങളില്‍ തങ്ങളുടെ വീട്ടില്‍ വരാറുണ്ടെന്നും 
ശ്രദ്ധ പരാതിയില്‍ പറയുന്നു. ശ്രദ്ധയുടെ നാട്ടിലെ സുഹൃത്താണ് യുവതി മുമ്പ് നല്‍കിയ പരാതി പുറത്തു വിട്ടത്. യുവതിയുടെ പരാതി നേരത്തെ ലഭിച്ചിരുന്നതായി മഹാരാഷ്ട്ര പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

വിചാരണകള്‍ വേഗത്തിലാക്കാന്‍ ചീഫ് ജസ്റ്റിസ്; അടുത്ത ആഴ്ച മുതല്‍ സുപ്രീംകോടതിയില്‍ നാലു പ്രത്യേക ബെഞ്ചുകള്‍ തുടങ്ങുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ