അനധികൃതമരം മുറി തടഞ്ഞു; ഫോറസ്റ്റ് റേഞ്ച് ഓഫീസറെ കഴുത്തറുത്ത് കൊന്നു

മരിച്ച ഓഫീസറുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നല്‍കും കുടുംബത്തിന് സര്‍ക്കാര്‍ ജോലിയും, കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ മുഴുവന്‍ ശമ്പളം വിരമിക്കുന്ന പ്രായം വരെ കുടുംബത്തിന് നല്‍കും
കൊല്ലപ്പെട്ട ഫോറസ്റ്റ് ഓഫീസര്‍/ എഎന്‍ഐ
കൊല്ലപ്പെട്ട ഫോറസ്റ്റ് ഓഫീസര്‍/ എഎന്‍ഐ

ഹൈദരബാദ്: ഗോട്ടികോയ ഗോത്രവര്‍ഗക്കാരുടെ ആക്രമണത്തില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കൊല്ലപ്പെട്ടു. തെലങ്കാനയിലെ ഭദ്രാദ്രി കോതഗുഡം ജില്ലയിലാണ് റേഞ്ച് ഓഫീസറായ ശ്രീനിവാസറാവുവിനെയാണ് ആദിവാസികള്‍ കഴുത്തുത്ത് കൊന്നത്.

ഇന്നലെയാണ് സംഭവം ഉണ്ടായത്. ചന്ദ്രകോണ്ഡയിലെ ആദിവാസികള്‍ മരം മുറിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇത് വനഭൂമിയാണെന്നും മരം മുറിക്കരുതെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇവരെ അറിയിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. അരിവാളും കത്തിയും മഴുവുമായെത്തിയ ഗോത്രവിഭാഗക്കാര്‍ റേഞ്ച് ഓഫീസറെ ആക്രമിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. നംഗ, തുല എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണന്നും വിശദാശംങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ജില്ലാ എസ് പി പറഞ്ഞു. ഉടന്‍ തന്നെ ശ്രീനിവാസ റാവുവിനെ ആശുപത്രിയിലെത്തിക്കാന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

റേഞ്ച് ഓഫീസറുടെ കൊലപാതകത്തില്‍ മുഖ്യമന്ത്രി അതീവനടുക്കം രേഖപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരിച്ച ഓഫീസറുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നല്‍കും കുടുംബത്തിന് സര്‍ക്കാര്‍ ജോലിയും, കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ മുഴുവന്‍ ശമ്പളം വിരമിക്കുന്ന പ്രായം വരെ കുടുംബത്തിന് നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com