ഗുണനപ്പട്ടിക മറന്നുപോയി; ഒന്‍പതുകാരന്റെ കൈപ്പത്തി ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് മുറിച്ച് അധ്യാപകന്റെ ക്രൂരത, അറ്റുതൂങ്ങി
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th November 2022 03:25 PM |
Last Updated: 26th November 2022 03:25 PM | A+A A- |

എക്‌സ്പ്രസ് ഇലസ്‌ട്രേഷന്‍സ്
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗുണനപ്പട്ടിക ചൊല്ലാത്തതിന് അഞ്ചാം ക്ലാസുകാരന്റെ കൈപ്പത്തി ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് മുറിച്ച് അധ്യാപകന്റെ ക്രൂരത. കുട്ടിയുടെ കൈപ്പത്തി അറ്റുപോയി. അഞ്ചാം ക്ലാസുകാരന്റെ സഹപാഠി ഡ്രില്ലിങ് മെഷീന്റെ പ്ലഗ് ഉടന്‍ തന്നെ വലിച്ചൂരിയത് കൊണ്ട് മറ്റു പരിക്കുകള്‍ ഏറ്റില്ല.
കാന്‍പൂര്‍ പ്രേം നഗറിലെ പ്രൈമറി മോഡല്‍ സ്‌കൂളില്‍ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിവന്‍ എന്ന കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. അധ്യാപകന്‍ അനുജ് പാണ്ഡെ രണ്ടിന്റെ ഗുണനപ്പട്ടിക ചൊല്ലാന്‍ പറഞ്ഞു. എന്നാല്‍ വിവന് ഗുണനപ്പട്ടിക ചൊല്ലാന്‍ കഴിഞ്ഞില്ല. ഇതില്‍ കുപിതനായ അധ്യാപകന്‍, തന്റെ ഇടത് കൈപ്പത്തി ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് മുറിക്കുകയായിരുന്നുവെന്ന് വിവന്‍ പറയുന്നു.
ഈസമയത്ത് തൊട്ടരികില്‍ ഉണ്ടായിരുന്ന കൂട്ടുകാരന്‍ കൃഷ്ണ ഡ്രില്ലിങ് മെഷീന്റെ പ്ലഗ് ഊരിമാറ്റി. എങ്കിലും തന്റെ കൈപ്പത്തി അറ്റുപോയതായി വിവന്‍ പറയുന്നു. ഒന്‍പത് വയസുള്ള വിവന്‍ സ്‌കൂളിന്റെ ലൈബ്രറി വഴി പോകുമ്പോഴാണ് അധ്യാപകന്‍ വിവനെ കണ്ടത്. ഈസമയത്ത് ചില അറ്റകുറ്റപ്പണികള്‍ക്ക് മേല്‍നോട്ടം വഹിക്കുകയായിരുന്നു അധ്യാപകന്‍ അനുജ് പാണ്ഡെ.
ഈ വാര്‍ത്ത കൂടി വായിക്കൂ
'2002ല്‍ അക്രമികളെ ഒരു പാഠം പഠിപ്പിച്ചു, അതോടെ ഒതുങ്ങി'; ഗുജറാത്തില്‍ അമിത് ഷാ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ