

അഹമ്മദാബാദ്: 2002ല്‍ ഗുജറാത്തില്‍ അക്രമകാരികളെ ഒരു പാഠം പഠിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഖേഡ ജില്ലയിലെ മഹുധയില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
' കോണ്‍ഗ്രസ് ഭരണകാലത്ത് ഗുജറാത്തില്‍ വര്‍ഗീയ കലാപങ്ങള്‍ പതിവായിരുന്നു. വിവിധ സമുദായങ്ങളിലും ജാതികളിലും പെട്ട ആളുകളെ പരസ്പരം പോരടിക്കാന്‍ കോണ്‍ഗ്രസ് പ്രേരിപ്പിച്ചിരുന്നു. ഇത്തരം കലാപങ്ങളിലൂടെ കോണ്‍ഗ്രസ് വോട്ട് ബാങ്ക് ശക്തിപ്പടുത്തുകയും സമൂഹത്തിലെ വലിയൊരു വിഭാഗത്തോട് അനീതി കാട്ടുകയും ചെയ്തു. 2002ല്‍ ഗുജറാത്ത് കലാപത്തിന് സാക്ഷ്യം വഹിച്ചത് കോണ്‍ഗ്രസില്‍ നിന്നുണ്ടായിരുന്ന പിന്തുണ കാരണം കലാപകാരികള്‍ അക്രമങ്ങള്‍ പതിവാക്കിയതിനാലാണ്'- അമിത് ഷാ പറഞ്ഞു.
'എന്നാല്‍ 2002ല്‍ അവരെ ഒരു പാഠം പഠിപ്പിച്ചതിന് ശേഷം, അക്രമകാരികള്‍ ആ പാത വിട്ടു. 2002 മുതല്‍ 2022 വരെ അവര്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് വിട്ടുനിന്നു. വര്‍ഗീയ കലാപങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെ ശക്തമായ നപടികള്‍ സ്വീകരിച്ച് ബിജെപി ഗുജറാത്തില്‍ ശാശ്വത സമാധനം സ്ഥാപിച്ചു'- അമിത് ഷാ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ ദൈര്‍ഘ്യമേറിയ ദൗത്യം; ഒന്‍പത് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി 54 ഭ്രമണപഥത്തിലേക്ക് - വീഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates