'താജ്മഹല്‍ നിര്‍മിച്ചത് ഷാജഹാനാണെന്നതില്‍ തെളിവില്ല, യഥാര്‍ഥ ചരിത്രം കണ്ടെത്തണം'; സുപ്രീംകോടതിയില്‍ ഹര്‍ജി

താജ്മഹൽ നിർമിച്ചത് ഷാജഹാനാണെന്നതിൽ ശാസ്ത്രീയ തെളിവുകളില്ലെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്
സുപ്രീം കോടതി /ഫയല്‍
സുപ്രീം കോടതി /ഫയല്‍


ന്യൂഡൽഹി: താജ്മഹൽ പണികഴിപ്പിച്ചതിന് പിന്നിലെ യഥാർഥ ചരിത്രം പുറത്തുകൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.  
താജ്മഹൽ നിർമിച്ചത് ഷാജഹാനാണെന്നതിൽ ശാസ്ത്രീയ തെളിവുകളില്ലെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. 

താജ്മഹലിന്റെ യഥാർഥചരിത്രം കണ്ടെത്താൻ വസ്തുതാന്വേഷണ സമിതിയുണ്ടാക്കണം എന്നാവശ്യപ്പെട്ട് ഡോ രജനീഷ് സിങ്ങാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. മുഗൾ ചക്രവർത്തിയായ ഷാജഹാൻ ഭാര്യ മുംതാസിനായി പണികഴിപ്പിച്ചതാണ് താജ് മഹലെന്നാണ് പറയപ്പെടുന്നത്. 

1631 മുതൽ 22 വർഷമെടുത്തായിരുന്നു താജ്മഹലിന്റെ നിർമാണം. എന്നാൽ ഇക്കാര്യങ്ങൾക്ക് ശാസ്ത്രീയ തെളിവില്ലെന്ന് ഹർജിയിൽ പറയുന്നു. കോടതിയിൽ തീർപ്പാക്കേണ്ട വിഷയമല്ല ഇതെന്നുകാട്ടി നേരത്തേ അലഹാബാദ് ഹൈക്കോടതി ഹർജി തള്ളിയിരുന്നു. താജ് മഹലുണ്ടാക്കിയത് ഷാജഹാനാണ് എന്നതിന് പ്രാഥമിക വിവരമില്ലെന്നാണ് വിവാരാവകാശ അപേക്ഷയിൽ എൻസിഇആർടി നൽകിയ മറുപടിയെന്നും ഹർജിയിൽ അവകാശപ്പെടുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com