'സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത പുരുഷന്മാരാണ് സ്ത്രീകളെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്'; വിവാദപരാമര്‍ശവുമായി മന്ത്രി

'തല മുതല്‍ കാലു വരെ മൂടുന്ന വേഷമിടുവാന്‍ നിര്‍ബന്ധിച്ച് സ്ത്രീകളെ ശിക്ഷിക്കുകയല്ല ചെയ്യേണ്ടത്'
അനില്‍ വിജ്/എഎന്‍ഐ
അനില്‍ വിജ്/എഎന്‍ഐ

ന്യൂഡല്‍ഹി: സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത പുരുഷന്മാരാണ് സ്ത്രീകളെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നതെന്ന വിവാദ പരാമര്‍ശവുമായി ഹരിയാനമന്ത്രി. ഹിജാബ് കേസില്‍ സുപ്രീംകോടതിയുടെ ഭിന്ന വിധി പുറത്തുവന്നതിന് പിന്നാലെയായിരുന്നു മന്ത്രി അനില്‍ വിജിന്റെ ട്വീറ്റ്.

'പുരുഷന്മാര്‍ മനസ്സിനെ കൂടുതല്‍ കരുത്തരാക്കുകയാണ് വേണ്ടത്. അല്ലാതെ തല മുതല്‍ കാലു വരെ മൂടുന്ന വേഷമിടുവാന്‍ നിര്‍ബന്ധിച്ച് സ്ത്രീകളെ ശിക്ഷിക്കുകയല്ല ചെയ്യേണ്ടത്. ഇത് കൊടും അനീതിയാണ്. പുരുഷന്മാര്‍ മനക്കരുത്ത് വര്‍ധിപ്പിച്ച് സ്ത്രീകളെ ഹിജാബില്‍ നിന്നും സ്വതന്ത്രരാക്കണമെന്നും' അനില്‍ വിജ് ട്വീറ്റില്‍ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളില്‍ ഭിന്ന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ട്, അപ്പീല്‍ തള്ളുന്നതായി ജസ്റ്റിസ് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത വിധിന്യായത്തില്‍ പറഞ്ഞു. അതേസമയം, ഹിജാബ് നിരോധിച്ച  ഉത്തരവ് റദ്ദാക്കുന്നതായി ജസ്റ്റിസ്  സുധാംശു ധുലിയ, പ്രത്യേകം തയാറാക്കിയ ഉത്തരവില്‍ അറിയിച്ചു. കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ച് രണ്ടു വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചതോടെ കേസ് വിശാല ബെഞ്ചിനു വിടും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com